POPULAR READ

ജനാധിപത്യവിരുദ്ധതയോട് പ്രതികരിച്ചതിനെ ഏതെങ്കിലും വ്യക്തിയോടുള്ള ഏറ്റുമുട്ടലിനുള്ള പ്രതികരണമാക്കരുത്, മനോരമ ലേഖനത്തിനെതിരെ പി രാജീവ്

സിപിഐഎമ്മിന്റെ ഏഷ്യാനെറ്റ് ചാനല്‍ ബഹിഷ്‌കരണത്തിന് പിന്നില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും ചാനല്‍ അവതാരകനുമായുള്ള ഏറ്റുമുട്ടലാണെന്ന മലയാള മനോരമ ലേഖനത്തിലെ പരാമര്‍ശത്തിനെതിരെ പി. രാജീവ്. നിലപാട് വ്യക്തമാക്കാന്‍ ചര്‍ച്ചകളില്‍ അനുവദിക്കാത്ത ജനാധിപത്യവിരുദ്ധതയോടുള്ള പ്രതികരണമാണ് ചാനല്‍ ബഹിഷ്‌കരണം. ഇത്രയും വ്യക്തതയോടെ പൊതുമണ്ഡലത്തിലുള്ള ഒരു പ്രശ്‌നത്തെ ഏതെങ്കിലും വ്യക്തിയോടുള്ള ഏറ്റുമുട്ടലിനോടുള്ള പ്രതികരണമായി ചുരുക്കുന്നത് ഏതു താല്‍പര്യമാണെന്നും മനോരമയോട് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, ദേശാഭിമാനി എഡിറ്ററുമായ പി രാജീവ് ചോദിക്കുന്നു. ഫേസ്ബുക്കിലാണ് രാജീവിന്റെ പ്രതികരണം.

പി രാജീവ് മനോരമ ലേഖനത്തോട് പ്രതികരിക്കുന്നു

ഇന്നു മലയാള മനോരമയില്‍ സുജിത് നായരുടെ കോളത്തില്‍ ഒരു പരാമര്‍ശം കണ്ടു. 'ദേശാഭിമാനി ചീഫ് എഡിറ്ററും ചാനല്‍ അവതാരകനുമായുള്ള ഏറ്റുമുട്ടലാണ് ആ ചാനല്‍ തന്നെ ബഹിഷ്‌കരിക്കുന്ന തീരുമാനമെടുക്കാന്‍ പാര്‍ടിയെ ഈയിടെ പ്രേരിപ്പിച്ചത് ' എന്നാണ് മനോരമ പറയുന്ന 'ഏറ്റുമുട്ടല്‍' നടന്നത്? ജൂലായ് 14 ന്റെ ന്യൂസ് അവറില്‍ അത് കാണാന്‍ കഴിയും. ഏറ്റുമുട്ടലാണോ അല്ലയോ എന്ന് കാണുന്നവര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ , മനോരമ ആധികാരികമായി പ്രസ്താവിക്കുന്നതു പോലെയാണെങ്കില്‍ 15 ന് ബഹിഷ്‌കരിക്കേണ്ടതല്ലേ? അന്നു സി പി ഐ എം പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. യൂ ട്യൂബില്‍ ജൂലായ് 16 ന്റെ സൂസ് അവര്‍ കാണുകയാണെങ്കില്‍ ഏറ്റുമുട്ടി എന്ന് മനോരമ പറഞ്ഞ അതേ ചീഫ് എഡിറ്റര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അപ്പോള്‍ ഇദ്ദേഹം എഴുതിയതിന് വസ്തുതയുമായി എന്തെങ്കിലും ബന്ധമുണ്ടോ? കഴിഞ്ഞില്ല , 17 നും 18 നും 19നും സി പി ഐ എം പ്രതിനിധികള്‍ ന്യൂസ് അവറില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയില്‍ ചാനലിന്റെ ക്ഷണം സ്വീകരിച്ച് എത്തുന്നവരെ അവതാരകര്‍ തന്നെ ട്വിറ്ററില്‍ ന്യായീകരണ തൊഴിലാളികള്‍ എന്ന് അധിക്ഷേപിക്കുന്നതും കാണാം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ജൂലായ് 20ന് പാര്‍ടി ഔദ്യോഗിക പേജില്‍ ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ചത്. ഇതെല്ലാം വിശദീകരിച്ച് പാര്‍ടി സെക്രട്ടറി ലേഖനമെഴുതുകയും ചെയ്തു. ഏതെങ്കിലും ഒരു വ്യക്തിയോടുള്ള അധിക്ഷേപമാ ഏറ്റുമുട്ടലോ അല്ല ചാനലിന്റെ സി പി ഐ എമ്മിനോടുള്ള സമീപനമാണ് തീരുമാനത്തിലേക്ക് എത്തിച്ചത് . നിലപാട് വ്യക്തമാക്കാന്‍ ചര്‍ച്ചകളില്‍ അനുവദിക്കാത്ത ജനാധിപത്യവിരുദ്ധതയോടുള്ള പ്രതികരണമാണ്. ഇത്രയും വ്യക്തതയോടെ പൊതുമണ്ഡലത്തിലുള്ള ഒരു പ്രശ്‌നത്തെ ഏതെങ്കിലും വ്യക്തിയോടുള്ള ഏറ്റുമുട്ടലിനോടുള്ള പ്രതികരണമായി ചുരുക്കുന്നത് ഏതു താല്‍പര്യമാണ്?

ഇത് ആധികാരികമായി വ്യക്തമാക്കുന്നത് ആഗസ്ത് 12 ന്റെ മനോരമ എഡിറ്റോറിയലിന്റെ ഒരു വാചകം കൂടി പരിഗണിച്ചാണ്. ' ആധികാരികത ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ തന്നെ വ്യാജ വാര്‍ത്തകളും നിന്ദ്യ വാര്‍ത്തകളും അയക്കുന്നവര്‍ അത് അവസാനിപ്പിക്കുമെന്നാണ് സൈബര്‍ വിദഗ്ദര്‍ പറയുന്നത് ' ഈ വാക്കുകള്‍ അച്ചടിക്കുന്ന മാധ്യമ വാര്‍ത്തകള്‍ക്ക് കൂടി ബാധകമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT