POPULAR READ

'ഒരു വര്‍ഗീയവാദിയും വരാതെ കാവല്‍നില്‍ക്കാം', മിന്നല്‍ മുരളി ഷൂട്ടിന് സംരക്ഷണമൊരുക്കാമെന്ന് ഡിവൈഎഫ്‌ഐ

രാഷ്ട്രീയ ബജ്‌റംഗ്ദള്‍ സെറ്റ് നശിപ്പിച്ച മിന്നല്‍ മുരളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഡിവൈഎഫ്‌ഐ സംരക്ഷണം നല്‍കാമെന്ന് സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ മാറുന്ന മുറയ്ക്ക് സിനിമയുടെ ചിത്രീകരണം പൂര്‍ത്തികരിക്കാന്‍ മിന്നല്‍ മുരളി ടീം ആഗ്രഹിക്കുന്നതായിട്ടാണ് മനസിലാക്കാന്‍ കഴിയുന്നത്, ബന്ധപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം സതീഷ് പറഞ്ഞു.

പെരിയാറിന്റെ തീരങ്ങള്‍ മുമ്പും പല സിനിമകളുടെയും ചിത്രീകരണം നടന്നിട്ടുണ്ട്. തകര്‍ക്കപ്പെട്ട ഈ ലൊക്കേഷന്റെ എതിര്‍വശത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴയ 'മാമാങ്കം 'സിനിമയുടെ ചിത്രീകരണം നടന്നതെന്നും, ജയന്‍ ഉള്‍പ്പടെയുള്ളവരുടെ അഭിനയം നേരിട്ട് കണ്ടതിന്റെ അനുഭവം അമ്പല കമ്മിറ്റി ഭാരവാഹി പങ്കുവച്ചതായും സതീഷ്.

എസ് സതീഷിന്റെ പ്രതികരണം

കഴിഞ്ഞ ദിവസമാണ് സാംസ്‌കാരിക കേരളത്തിന് അപമാനമായി സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി താല്‍ക്കാലികമായി നിര്‍മ്മിച്ച പള്ളി തീവ്രഹിന്ദുത്വ വര്‍ഗീയ വാദികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു പറ്റം ക്രിമിനല്‍ സംഘത്തിന്റെ നേത്രത്വത്തില്‍ ആക്രമിച്ചത്.നിരവധി കൊല കേസിലും മോഷ്ണ കേസിലും ഉള്‍പ്പടെ പ്രതികളായിട്ടുള്ളവരാണ് ഈ സംഘം എന്നാണ് അറിയാന്‍ കഴിയുന്നത്.

കാലടി ആദിശങ്കരന്റെ നാടാണ്.മത സൗഹാര്‍ദത്തിന് പേര് കേട്ട പ്രദേശം. സമാധാനപരമായ പ്രദേശത്ത് വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുക എന്നതാണ് അക്രമകാരികളുടെ ഉദ്ദേശം. പുഴയുടെ നടുവില്‍ മണ്‍തിട്ടയില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് വിശ്വാസികള്‍ എത്താറുണ്ട്. ക്ഷേത്ര ഭാരവാഹികളുടെ അനുവാദത്തോടെയാണ് സിനിമാ ഷൂട്ടിങ്ങിന് സ്ഥലം വിട്ട് നല്‍കിയത് ബന്ധപ്പെട്ട പഞ്ചായത്തിനെയും വിവരം അറിയിച്ചാണ് സിനിമ ഷൂട്ടിങ്ങ് നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം നിര്‍ത്തി വയ്ക്കുകയായിരുന്നു. ഈ സമയത്താണ് അക്രമകാരികളുടെ അഴിഞ്ഞാട്ടം ഉണ്ടായിരിക്കുന്നത്.

പെരിയാറിന്റെ തീരങ്ങള്‍ മുമ്പും പല സിനിമകളുടെയും ചിത്രീകരണം നടന്നിട്ടുണ്ട്. തകര്‍ക്കപ്പെട്ട ഈ ലൊക്കേഷന്റെ എതിര്‍വശത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴയ 'മാമാങ്കം 'സിനിമയുടെ ചിത്രീകരണം നടന്നത്. ജയന്‍ ഉള്‍പ്പടെയുള്ളവരുടെ അഭിനയം നേരിട്ട് കണ്ടതിന്റെ അനുഭവം അമ്പല കമ്മിറ്റി ഭാരവാഹി കൂടിയായ ജയന്‍ ഞങ്ങളോട് പങ്ക് വച്ചു.

ഒരു വര്‍ഗീയ വാദിയുടെയും ഓരിയിടല്‍ കടന്ന് വരാതെ പ്രതിരോധത്തിന്റെ കോട്ട കെട്ടി സാംസ്‌കാരിക കേരളത്തിന്റെ തല ഉയര്‍ത്തിപ്പിടിച്ച് സമര യൗവ്വനം അവിടെ കാവല്‍ നില്‍ക്കും.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT