POPULAR READ

9 മാസത്തിന് ശേഷം മമ്മൂട്ടി ഷൂട്ടിംഗിനെത്തി; കൊച്ചിയില്‍ ചിത്രീകരിച്ചത് പരസ്യ ചിത്രം

കൊവിഡ് ലോക്ക് ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണം പുനരാരംഭിച്ചെങ്കിലും മമ്മൂട്ടി നായകനായ ചിത്രങ്ങള്‍ പുതുതായി ആരംഭിച്ചിരുന്നില്ല. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലായിരിക്കും മമ്മൂട്ടി ഷൂട്ടിംഗിലേക്ക് തിരിച്ചെത്തുകയെന്ന സംസാരവും ചലച്ചിത്രമേഖലയിലുണ്ടായി. 275 ദിവസത്തിന് ശേഷം ഡിസംബര്‍ നാലിന് മമ്മൂട്ടി കൊച്ചിയിലും കലൂരിലുമായി പൊതുവിടങ്ങളിലേക്ക് ഇറങ്ങിയ ചിത്രങ്ങള്‍ വൈറലായിരുന്നു. ശനിയാഴ്ച കൊച്ചിയില്‍ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിലും മമ്മൂട്ടി ഭാഗമായി.

ഓണ്‍ലൈന്‍ പരിശീലന ആപ്ലിക്കേഷനായ സൈലത്തിന് വേണ്ടി പരസ്യ ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിലെത്തിയത്. എറണാകുളം പാതാളത്തെ വി വി എം സ്റ്റുഡിയോയില്‍ പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ഷൂട്ടിംഗ്. സൈലം ഇ ലേണിംഗ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മമ്മൂട്ടി.

നീറ്റ്, ജെഇഇ, പ്ലസ് വണ്‍, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്കുള്ള ആപ്പ് ആണ് ക്സൈലം. ഡോ അനന്തു, ഡോ പ്രവീണ്‍, ഡോ വിനേഷ് കുമാര്‍, ലിജീഷ് കുമാര്‍, ഷബാദ് എന്നിവരാണ് സൈലം ലേണിംഗ് ആപ്പിന്റെ സ്ഥാപകര്‍. വിവേക് ആണ് പരസ്യം ചിത്രീകരിച്ചത്. ഫ്‌ളവേഴ്‌സ് ചാനലിന്റെ പരസ്യചിത്രീകരണ വിഭാഗമായിരുന്നു ഷൂട്ടിന് നേതൃത്വം നല്‍കിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫ്, സംവിധായകനും നടനുമായ രമേഷ് പിഷാരടി എന്നിവരും ചിത്രീകരണത്തിനെത്തിയിരുന്നു.

മാര്‍ച്ച് 26ന് അമല്‍ നീരദ് ചിത്രം ബിലാല്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങാനിരിക്കെയാണ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും. ഏപ്രിലില്‍ ചിത്രീകരിക്കാനിരുന്ന മമ്മൂട്ടി സത്യന്‍ അന്തിക്കാട് ചിത്രവും തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ജോഫിന്‍. ടി. ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറായ ദ പ്രീസ്റ്റ് ഡബ്ബിംഗും സന്തോഷ് വിശ്വനാഥിന്റെ വണ്‍ എന്ന സിനിമയുടെ ഒരു ദിവസത്തെ ചിത്രീകരണവും മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുണ്ട്. അമല്‍ നീരദ്, രഞ്ജിത്ത്, രത്തീന ഷര്‍ഷാദ് എന്നിവരുടെ സിനിമകളിലാണ് മമ്മൂട്ടി ഇനി അഭിനയിക്കാനിരിക്കുന്നത്. ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ അടുത്ത സിനിമ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.

mammootty back to shooting location after 275 days, Xylem learning , XYLEM

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT