POPULAR READ

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്ത നിഷേധിച്ച് മല്ലികാ സുകുമാരന്‍, ഉടന്‍ രാഷ്ട്രീയത്തിലേക്കില്ല

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് നടി മല്ലികാ സുകുമാരന്‍. ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ പറയുന്നു. ന്യൂസ് 18 ചാനലിലാണ് മല്ലികയുടെ പ്രതികരണം.

മല്ലികാ സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയവിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രപ്രചരിപ്പിക്കപ്പെട്ടത്. സ്ഥാനാര്‍ഥി ആകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വം സമീപിച്ചിട്ടില്ല. ഇത്തരമൊരു പ്രചരണം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്നും മല്ലികാ സുകുമാരന്‍.

തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങുമ്പോള്‍ താരങ്ങളുടെ പേരുകള്‍ വിവിധ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതും പതിവാണ്. മുന്‍നിര താരങ്ങള്‍ വിവിധ കക്ഷികളെ പിന്തുണച്ചെന്ന രീതിയിലും വ്യാജപ്രചരണം ഉണ്ടാകാറുണ്ട്.

Mallika Sukumaran Denies Rumours About Contesting local body election congress candidate

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യൂമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT