POPULAR READ

ഭരണഘടന ആദ്യമായി അച്ചടിച്ച മെഷീനുകള്‍ ആക്രിവിലയ്ക്ക് തൂക്കിവിറ്റു

THE CUE

ഇന്ത്യന്‍ ഭരണഘടന ആദ്യമായി അച്ചടിച്ച മെഷീനുകള്‍ വിറ്റത് ആക്രിവിലയ്ക്ക്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഹതിബര്‍ക്കലയില്‍ സ്ഥിതി ചെയ്യുന്ന സര്‍വേ ഓഫ് ഇന്ത്യയുടെ ഓഫീസിലാണ് ചരിത്രപ്രാധാന്യമുള്ള മെഷീനുകളുണ്ടായിരുന്നത്. ഈ മെഷീനുകള്‍ ഒരു വര്‍ഷം മുമ്പ് പൊളിക്കാനായി ആക്രിവിലയ്ക്ക് വിറ്റു എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയില്‍ നിന്ന് 1000 കോപ്പികളാണ് ആദ്യമായി ഡെറാഡൂണിലെ പ്രസില്‍ അച്ചടിച്ചത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ഡബ്ലു ക്രാബ്ട്രീ ആന്റ് സണ്‍സ് നിര്‍മിച്ച രണ്ട് മെഷീനുകളായിരുന്നു ഭരണഘടനയുടെ ആദ്യ കോപ്പികള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചത്. ആക്രി കച്ചവടക്കാര്‍ക്ക് 1.5 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ മെഷീനുകള്‍ ലേലം ചെയ്ത് വിറ്റത്.

മെഷീനുകളില്‍ ഉപയോഗിച്ചിരുന്ന ലിത്തോഗ്രാഫിക് പ്ലേറ്റുകളും കഴിഞ്ഞ വര്‍ഷം വിറ്റിരുന്നു. മൊണാര്‍ക്കില്‍ ഉപയോഗിച്ചിരുന്ന ഒരു ലൂബ്രിക്കേഷന്‍ ഷെഡ്യൂള്‍ മാത്രമാണ് ഇപ്പോള്‍ പ്രിന്റിങ് പ്രസിന്റെ ഓഫീസില്‍ ഉള്ളത്. 'പഴയ മെഷീനുകള്‍ പ്രിന്റിങിനായി ഇപ്പോള്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ല. അമിതച്ചെലവാണ്, പ്രസിന് 225 വര്‍ഷം പാരമ്പര്യമുണ്ട്, ചരിത്രപരമായി പ്രാധാന്യമുള്ള നിരവധി വസ്തുക്കള്‍ പ്രസിലുണ്ടാകും, ഇവയെല്ലാം പ്രസില്‍ സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്'- സര്‍വേ ഓഫ് ഇന്ത്യ പ്രസിന്റെ അധികൃതര്‍ പറഞ്ഞു. ഇത്തരം പ്രിന്റിങ് മെഷീനുകള്‍ക്കായി ഒരു മ്യൂസിയം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും വിരമിച്ച സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ ഗിരീഷ് കുമാര്‍ പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT