POPULAR READ

കീം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത് ഞെട്ടിച്ചെന്ന് ശശി തരൂര്‍, സര്‍ക്കാരിന്റെ കഴിവില്ലായ്മ മറക്കാനുള്ള ശ്രമം

പട്ടം സെന്റ് മേരിസ് സ്‌കൂളില്‍ KEAM പരീക്ഷക്ക് വന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂട്ടം കൂടി നിന്ന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു എന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് ശശി തരൂര്‍ എം.പി. വിദ്യാര്‍ത്ഥികളുടെ പേരുകളും അഡ്രസ്സും പോലീസ് ആവശ്യപ്പെട്ടു എന്നാണ് കേള്‍ക്കുന്നത്. തികച്ചും പ്രകോപനപരമാണതെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജനത്തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ സെന്ററുകള്‍ അനുവദിക്കാതെ, സര്‍ക്കാരിന്റെ തീരുമാനപ്രകാരം നടത്തിയ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ ഞാന്‍ ശക്തിയായി അപലപിക്കുന്നു. സര്‍ക്കാര്‍ അവരുടെ കഴിവില്ലായ്മ മറക്കാന്‍ പൗരന്മാര്‍ക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിച്ചേ ഒക്കൂ. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ ശക്തിയായി ഞാന്‍ ആവശ്യപ്പെടുന്നു.
ശശി തരൂര്‍

വിദ്യാര്‍ത്ഥി സമൂഹവും രാഷ്ട്രീയ നേതാക്കളും, ഞാനടക്കം, കേരള സര്‍ക്കാരിനോട് കോവിഡ് മഹാമാരി കേരളത്തില്‍ വ്യാപിക്കപ്പെടുന്ന ഈ സമയത്ത് പരീക്ഷ നീട്ടിവെക്കണം എന്നഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ, തികച്ചും നിരുത്തരവാദപരമായി സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുകയാണുണ്ടായത്.

പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരായിരുന്നു എന്നതും തികച്ചും ആശങ്ക സൃഷ്ടിക്കുന്നുവെന്നും തരൂര്‍.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കീം പരീക്ഷക്കിടെ കൂട്ടം കൂടിയവര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടം സെന്റ് മേരീസില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളും അവര്‍ക്കൊപ്പമെത്തിയ രക്ഷിതാക്കളുമാണ് സാമൂഹിക അകലം പാലിക്കാതെ വലിയ രീതിയില്‍ കൂട്ടം കൂടിയത്. പരീക്ഷാ നടത്തിപ്പില്‍ വീഴ്ചയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. പട്ടം സ്‌കൂളിന് മുന്നില്‍ കുട്ടികളും രക്ഷിതാക്കളും തിരക്ക് കൂട്ടുന്നതും സാമൂഹിക അകലം പാലിക്കാതെ തിങ്ങിനിറഞ്ഞ് നീങ്ങുന്ന ചിത്രവും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT