POPULAR READ

വായനക്കാർ അനുയായികളല്ല, സഹ സ്രഷ്ടാക്കൾ: കൽപ്പറ്റ നാരായണൻ

ഗദ്യത്തിലെ "ഞാൻ" എന്നത് പോലെയല്ല കവിതയിലെ "ഞാൻ" എന്നും കവിതയിലെ ഞാൻ ആരുമാവാവുന്നതാണെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. വായിക്കുന്നവർ അതിന്റെ ആവിഷ്കർത്താക്കളാവുകയാണ്. കവിതയ്ക്ക് വേണ്ടത് പിന്തുണയല്ല , കൂടിച്ചേർന്നുള്ള സൃഷ്ടിയാണ്. ഒരു കവിതയും അപ്പഴാരംഭിച്ചതല്ല , എപ്പഴേ ആരംഭിച്ചതാണ്. ഒന്നും അന്വേഷിച്ചു നടക്കാത്ത കാലത്തും കവികളുടെ കയ്യിൽ ഒരു ചൂണ്ടലുണ്ടാവും. എപ്പോഴോ ഒക്കെ കിട്ടും വലിയ ചില മീനുകളെ.

ഇത്തരം യാദൃച്ഛികതകളെ തന്റെ 'ഓർക്കാപ്പുറം' എന്ന കവിതയിൽ

"അതിശയം തന്നെ ,

മറിച്ചിട്ടപ്പോൾ

അടുത്ത പുറത്തിനു പകരം

ഓർക്കാപ്പുറം "

എന്നടയാളപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ലൈഫിൽ ( ലെറ്റേഴ്സ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ) ആവിഷ്കാരം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT