POPULAR READ

കെ.മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റ്

സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ കണ്ട്രി മാനേജറും പ്രസിഡന്റുമായ കെ.മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയും ഐബിഡിഎഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ മാധവന്‍ സന്തോഷം അറിയിച്ചു.

'ഐബിഡിഎഫ് അംഗങ്ങള്‍ക്ക് എന്നോടുള്ള വിശ്വാസ്യതയില്‍ ഞാന്‍ വിനീതനാണ്. രാജ്യത്തെ ഡിജിറ്റല്‍ മീഡിയയുടെയും ബ്രോഡ്കാസ്റ്റ് മീഡിയയുടെയും വളര്‍ച്ചക്ക് വേണ്ടി സര്‍ക്കാരിനും, മറ്റ് വ്യവസായ പങ്കാളികള്‍ക്കുമൊപ്പവും തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നാണ് കെ മാധവന്‍ പറഞ്ഞത്.

2020 ജനുവരി ആദ്യമാണ് സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ തലപ്പത്തേക്ക് കെ മാധവന്‍ നിയോഗിക്കപ്പെട്ടത്. സ്റ്റാര്‍ ആന്‍ഡ് ഡിസ്നിയുടെ ഇന്ത്യയുടെ കണ്‍ട്രി മാനേജര്‍ ചുമതലയാണ് കെ മാധവന് ലഭിച്ചത്. സഞ്ജയ് ഗുപ്ത രാജിവച്ച ഒഴിവിലേക്കായിരുന്നു നിയമനം.

ഇന്ത്യ ടിവി ചെയര്‍മാന്‍ രജത്ത് ശര്‍മ്മ, നെറ്റ് വര്‍ക്ക് 18 എംഡി രാഹുല്‍ ജോഷി, പ്രസാര്‍ ഭാരതി സിഇഓ ശശി വേംപട്ടി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പുനിത് മിശ്രയാണ് ട്രെഷറര്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT