POPULAR READ

രണ്ട് പഴത്തിന് 442 രൂപ ഈടാക്കിയ ഹോട്ടലിനെ ട്രോളി എതിരാളികള്‍; ‘442 രൂപയ്ക്ക് ഒരു മുറി തന്നെ തരാം’ 

THE CUE

രണ്ട് പഴത്തിന് നികുതിയടക്കം 442.50 രൂപയുടെ ബില്ലിട്ട ചണ്ഡീഗഡിലെ പഞ്ചനക്ഷത്ര ഹോട്ടലായ ജെഡബ്ല്യു മാരിയട്ടിനെ ട്രോളി എതിരാളികള്‍. താജ് ഉള്‍പ്പെടെയുള്ള പ്രമുഖ ഹോട്ടല്‍ ബ്രാന്റുകളാണ് ജെഡബ്ല്യു മാരിയട്ടിനെ ട്രോളി തങ്ങളുടെ പരസ്യങ്ങള്‍ പുറത്തിറക്കിയിരുന്നത്. പഴങ്ങള്‍ സമ്മാനമായി നല്‍കാമെന്നാണ് ഹോട്ടല്‍ ഭീമനായ താജിന്റെ വാഗ്ദാനം. പഴത്തൊലിയില്‍ ചവിട്ടി വീഴരുതെന്നും 442 രൂപയ്ക്ക് ഒരു മുറി തന്നെ തരാമെന്നുമാണ് റൂം ബൂക്കിങ്ങിനുള്ള സംവിധാനമായ ഓയോയുടെ ട്രോള്‍. 442 രൂപയ്ക്ക് ഇഷ്ടം പോലെ പഴം നല്‍കാമെന്നാണ് റിലയന്‍സ് സ്മാര്‍ട്ടിന്റെ ട്രോള്‍.

442 വേണ്ട 14 രൂപയ്ക്ക് രണ്ട് ഉഗ്രന്‍ പഴങ്ങള്‍ നല്‍കാമെന്ന്‌ നാച്വേര്‍സ് ബാസ്‌കറ്റ് പറയുന്നു. 2 പഴത്തിന്റെ പേരില്‍ നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക അരക്ഷിതത്വത്തിന് പോളിസിയെടുക്കൂവെന്നാണ് പോളിസി ബസാര്‍ പറയുന്നത്. രാഹുല്‍ ബോസ് മൊമന്റ് എന്ന ഹാഷ് ടാഗോടെയാണ് കമ്പനികള്‍ സമൂഹ മാധ്യമങ്ങളില്‍ മാരിയട്ടിനെ ട്രോളി പരസ്യം നല്‍കിയിരിക്കുന്നത്. ബോളിവുഡ് നടന്‍ രാഹുല്‍ ബോസിനാണ് രണ്ട് പഴത്തിന് നികുതിയടക്കം 442.50 രൂപ നല്‍കേണ്ടി വന്നത്. ഇക്കാര്യം വെളിപ്പെടുത്തി രാഹുല്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇത് വൈറലാവുകയും ഹോട്ടലിനെതിരെ പ്രതിഷേധമുയരുകയും ചെയ്തു.

ഒഴിവാക്കപ്പെട്ടവയായിട്ടും പഴത്തിന് 18 % ജിഎസ്ടി ചുമത്തുകയായിരുന്നു. ഇതോടെ സംസ്ഥാന എക്സൈസ് നികുതി വകുപ്പ് ഹോട്ടലിന് 25000 രൂപ പിഴയിടുകയും ചെയ്തു. ഒഴിവാക്കപ്പെട്ട ഉല്‍പ്പന്നത്തില്‍ നികുതി ചുമത്തുന്നതിനെതിരെയുള്ള സിജിഎസ്ടി നിയമത്തിലെ 11 ാം വകുപ്പ് പ്രകാരമാണ് നടപടി. ജൂലൈ 22 നാണ് രാഹുല്‍ മാരിയട്ടിനെതിരെ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ചത്.

ഒരു സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഡിലെ മാരിയട്ട് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് രാഹുല്‍ ബോസിന് മോശം അനുഭവം നേരിട്ടത്. ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയതപ്പോള്‍ 442.50 രൂപയുടെ ബില്ലാണ് നല്‍കിയത്. രണ്ട് പഴത്തിന് 375 രൂപ ഇടാക്കി ജിഎസ്ടി അടക്കം 442.50 രൂപയാണ് ബില്ലില്‍ കാണിച്ചത്. താരതമ്യനേ വില കുറവുള്ള റോബസ്റ്റ് പഴത്തിനാണ് ഇത്രയും കൂടിയ നിരക്ക് ഈടാക്കിയത്.

കൂടുതല്‍ ട്രോളുകള്‍

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT