POPULAR READ

'കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യൂ'; ബിജെപി റാലിയില്‍ ജ്യോതിരാദിത്യസിന്ധ്യയ്ക്ക് നാക്കുപിഴ

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജ്യോതിരാദിത്യസിന്ധ്യയ്ക്ക് നാക്കുപിഴ. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യൂവെന്ന് ബിജെപി റാലിയെ അഭിസംബോധന ചെയ്യവേ സിന്ധ്യ പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൈപ്പത്തി ചിഹ്നമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര,- എന്നുപറഞ്ഞിടത്ത് നിര്‍ത്തി സിന്ധ്യ തിരുത്തുകയായിരുന്നു. ദാബ്രയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരുന്നു പരാമര്‍ശം.ഇവിടെ നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയെങ്കിലും സിന്ധ്യയുടെ മനസ്സില്‍ ഇപ്പോഴും കോണ്‍ഗ്രസ് ആണെന്നും ഉള്ളിലുള്ളത് പറഞ്ഞുപോയതാണെന്നുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ നിറയുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. 22 എംഎല്‍എമാരെ അടര്‍ത്തിയാണ് പാര്‍ട്ടി വിട്ടത്. സിന്ധ്യ അനുകൂലികള്‍ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT