POPULAR READ

'ഫൈസല്‍ ഫരീദ് ആണ്,സ്വര്‍ണ്ണക്കടത്തിലെ പ്രതി ഞാനല്ല, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത'

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന ഫാസില്‍ ഫരീദ് എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തന്റെ ചിത്രമെന്ന് തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദ്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നാ സുരേഷിനെയും സരിതിനെയും സന്ദീപിനെയും അറിയില്ലെന്നും ദുബായില്‍ നിന്ന് ഫൈസല്‍ ഫരീദ്. മീഡിയാ വണ്‍ ചാനലിലാണ് പ്രതികരണം.

കേസുമായി ബന്ധമില്ല. കസ്റ്റംസ് ഉള്‍പ്പെടെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കേസിലെ പ്രതികളെ കണ്ടിട്ടില്ല. ദുബൈയില്‍ ഓയില്‍ മേഖലയില്‍ ബിസിനസ് ചെയ്യുകയാണ്. ജിം നടത്തുന്നുണ്ട്. ചാനലുകളിലും മാധ്യമങ്ങളിലും പ്രചരിക്കുന്നത് തന്റെ സ്ഥാപനങ്ങളുടെ ചിത്രമാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന ജിംനേഷ്യത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ട്.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT