Gulf

വായനോത്സവം തരുന്നത് അതിരുകള്‍ ഭേദിക്കുന്ന കഥകള്‍, സന്തോഷം പകരുന്ന ചിത്രങ്ങള്‍ ഇറ്റാലിയന്‍ ചിത്രകാരി ക്രിസ്റ്റീന പിയറോപാന്‍

ഷാ‍ർജയില്‍ നടക്കുന്ന 16 മത് വായനോത്സവത്തില്‍ വിവിധ സെഷനുകള്‍ സജീവ പങ്കാളികളായി കുരുന്നുകള്‍. ഇറ്റാലിയന്‍ ചിത്രകാരി ക്രിസ്റ്റീന പിയറോപാന്‍ കുട്ടികളുമായി സംവദിച്ചു. 'ദിസ് ഈസ് നോട്ട് എ പാന്തർ' എന്ന തന്‍റെ പുതിയ പുസ്തകത്തിലെ കഥാപാത്രങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയ ക്രിസ്റ്റീന, അവരുടെ ഭാവനകളെ ഉണർത്തി.

സ്പാനിഷ് ഭാഷയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഒരു അസാധാരണ വളർത്തുമൃഗത്തെ ആഗ്രഹിച്ച കുട്ടിയുടെ കഥപറയുന്ന പുസ്തകം തന്‍റെ തന്നെ കഥയാണ് പറയുന്നതെന്ന് ക്രിസ്റ്റീന പറഞ്ഞു. മുത്തച്ഛന്‍റെ പുസ്തകത്തില്‍ നിന്ന് പ്രചോദിതമായാണ് ഒരു പാന്തറിനായി ആഗ്രഹിച്ചത്. പ്രിയപ്പെട്ടവർ തത്തയേയും പൂച്ചയേയും നായയേയുമെല്ലാം സമ്മാനിച്ചു, പക്ഷെ ആഗ്രഹിച്ച പാന്തറിനെ മാത്രം കിട്ടിയില്ല. കുഞ്ഞുമനസിന്‍റെ ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് പുസ്തകം പറയുന്നത്.

പുസ്തകവായനയ്ക്ക് ശേഷം നടത്തിയ ചിത്രരചനാ മത്സരത്തിലും കുട്ടികള്‍ സജീവമായി പങ്കെടുത്തു. നാലു മുതല്‍ പതിനാല് വയസുവരെയുളളവരാണ് സെഷനില്‍ പങ്കെടുത്തത്. ക്രിസ്റ്റീന പിയറോപാന്‍ 30 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT