ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി
Published on

ക്യാമ്പസ് പശ്ചാത്തലത്തിൽ ആക്ഷന് ഏറെ പ്രാധാന്യം നൽകി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡർബി'യുടെ ചിത്രീകരണം പൂർത്തിയായി. ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന മൂവി ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ്, ദീപ മൺസൂർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ആദം സാബിക്ക്, ഹരി ശിവറാം, അമീൻ, റിഷിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആൻ മെർലെറ്റ്, ജസ്നിയ ജയദീപ്, സുപർണ്ണ എസ് എന്നിവരാണ് നായികമാർ. മത്സരം- എന്നാണ് ഡർബി എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്.അതുകൊണ്ടുതന്നെ ക്യാമ്പസിൻ്റെ വർണ്ണപ്പൊലിമയും നിറപ്പകിട്ടും കോർത്തിണക്കി യുവത്വത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം ഒരു പക്കാ മാസ് എൻ്റെർടൈനർ തന്നെയായിരിക്കും ഈ ചിത്രത്തിൻ്റെ അവതരണം.

ചിത്രത്തിൽ ഈ താരങ്ങളെ കൂടാതെ ഷൈൻ ടോം ചാക്കോ, സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ജോണി ആൻ്റണി, ശബരീഷ് വർമ്മ, അബു സലിം, സന്തോഷ് കീഴാറ്റൂർ, ശിവരാജ്, കൊല്ലം ഷാഫി, പ്രദീപ് ബാലൻ, പ്രവീൺ, ദിവ്യ എം നായർ പ്രവീൺ എന്നിവരും അഭിനയിക്കുന്നു. സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. തിരക്കഥ: സെഹ്റു സുഹറ, അമീർ സുഹൈൽ, ഛായാഗ്രഹണം: അഭിനന്ദൻ രാമനുജം, എഡിറ്റിംഗ്: ജെറിൻ കൈതക്കാട്. പ്രോജക്ട് ഡിസൈനർ: അർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ: നജീർ നസിം. ജമാൽ വി ബാപ്പു ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ: നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റെജിൽ കെയ്‌സി, സംഘട്ടനം - തവസി രാജ്, സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വി.എഫ്.എക്സ്: വിശ്വാസ് എഫ്.എച്ച്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മെഹ്ബൂബ്, സ്റ്റിൽസ്: എസ്.ബി.കെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
logo
The Cue
www.thecue.in