Gulf

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ സ്റ്റേഷന്‍റെ പേരില്‍ മാറ്റം

ദുബായ് മെട്രോ റെഡ് ലൈനിലെ ഉം അല്‍ ഷെയ്ഫ് മെട്രോ സ്റ്റേഷന്‍ ഇനി ഇക്വിറ്റി സ്റ്റേഷന്‍. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ബ്രോക്കറേജ് സേവന ദാതാക്കളായ ഇക്വിറ്റി മെട്രോ സ്റ്റേഷനായി ഉം അല്‍ ഷെയ്ഫ് മെട്രോ സ്റ്റേഷന്‍ പുനർ നാമകരണം ചെയ്കരിക്കുന്നു. 10 വർഷത്തേക്കാണ് പേര് അനുവദിച്ചിരിക്കുന്നത്.

നിക്ഷേപകർക്ക് അവരുടെ വ്യാപാരസ്ഥാപനങ്ങള്‍ പ്രദർശിപ്പിക്കുന്നതിനുളള വേദിയായി മെട്രോ സ്റ്റേഷനുകള്‍ മാറ്റുകയെന്നുളളത് ആ‍ർടിഎയുടെ നയമാണ്. ദിവസേന ആയിരകണക്കിന് ആളുകള്‍ വന്നുപോകുന്ന പ്രധാനകേന്ദ്രം കൂടിയാണ് മെട്രോ സ്റ്റേഷനുകളെന്നും ആർടിഎ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മൊഹാസെന്‍ ഇബ്രാഹിം കല്‍ബത്ത് പറഞ്ഞു. ദുബായിലെ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ പദ്ധതികളില്‍ പ്രമുഖ നിക്ഷേപകരുടെയും കമ്പനികളുടെയും വിശ്വാസം വർദ്ധിപ്പിക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബായിലെ ഏറ്റവും ശ്രദ്ധകേന്ദ്രാമായ ഷെയ്ഖ് സയ്യീദ് റോഡിലെ മെട്രോ സ്റ്റേഷനുകളില്‍ ഒന്നിന് പേര് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇക്വിറ്റി ഗ്രൂപ്പ് സിഇഒ ഇസ്കന്ദർ നജ്ജാർ പറഞ്ഞു.

യാത്രാക്കാർക്ക് പുതിയ പേര് പരിചയപ്പെടുത്താനായി സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പും ശേഷവും ട്രെയിനുകളില്‍ ഓണ്‍ബോർഡ് ശബ്ദ അറിയിപ്പുകള്‍ നല്‍കും. പൊതുഗതാഗത സംവിധാനത്തിന്‍റെ സ്മാർട്ട് ഇലക്ട്രോണിക് സംവിധാനങ്ങളിലും പേര് പ്രദർശിപ്പിക്കും.

മറ്റൊരു 'മമ്മൂട്ടി വിസ്മയത്തിന്' സമയമായി; 'കളങ്കാവൽ' റിലീസ് പ്രഖ്യാപിച്ചു

150ൽ നിന്ന് 200 സ്ക്രീനുകളിലേക്ക്; രണ്ടാം വാരത്തിലും കുതിപ്പ് തുടർന്ന് "പെറ്റ് ഡിറ്റക്റ്റീവ്"

നൗഫൽ അബ്ദുള്ളയുടെ ആദ്യ സിനിമ എന്നതാണ് നൈറ്റ് റൈഡേഴ്സിലേക്ക് ആകർഷിച്ച ആദ്യ ഘടകം: സജിന്‍ അലി

'കളിക്കള'ത്തിലെ കള്ളനെ തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചനകളുണ്ട്: സത്യൻ അന്തിക്കാട്

ജോജു ജോർജ്-ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT