Gulf

യുഎഇയില്‍ പൊടിക്കാറ്റ് ശക്തം, വിമാന ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ

ഗള്‍ഫ് മേഖലയില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്നു. യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പൊടിനിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ വിമാന ഗതാഗതത്തെ മോശം കാലാവസ്ഥ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ദുബായിലും അബുദബിയിലും ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും കാഴ്ച പരിധി 500 മീറ്ററിലേക്ക് ചുരുങ്ങി. സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

അതേസമയം ശക്തമായ പൊടിക്കാറ്റ് വീശിയതിനാല്‍ കുവൈറ്റ് വിമാനത്താവളത്തിലെ ചില സർവ്വീസുകള്‍ വൈകി. ദൂരകാഴ്ച കുറഞ്ഞതിനാല്‍ എയർസ്പേസ് അടച്ചതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചിരുന്നു.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT