Gulf

യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ അന്തരിച്ചു

യുഎഇ രാഷ്ട്രപതിയും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്

കുറച്ചുനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം . ഷെയ്ഖ് ഖലീഫയുടെ വിയോഗത്തിൽ യു.എ.ഇ.യിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോടും പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നുവെന്നാണ് ഔദ്യോഗിക വാർത്താ ഏജന്‍സി അറിയിച്ചിട്ടുളളത്.

രാജ്യത്ത് 40 ദിവസത്തെ ദുഖാചരണമാണ് പ്രഖ്യാപിച്ചിട്ടുളളത്. രാജ്യത്ത് പതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാരിലെ വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പടെയുളളവ ഔദ്യോഗിക ദു:ഖാചരണത്തിന്‍റെ ഭാഗമായി ശനിയാഴ്ച മുതല്‍ മൂന്ന് ദിവസം അടച്ചിടും. സ്വകാര്യമേഖലയിലും മൂന്ന് ദിവസമാണ് ദുഖാചരണം.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ പിൻഗാമിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1948-ൽ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്‍റും അബുദാബി എമിറേറ്റിന്‍റെ 16-ാമത് ഭരണാധികാരിയുമായിരുന്നു.ഷെയ്ഖ് സായിദിന്‍റെ മൂത്ത മകനായിരുന്നു അദ്ദേഹം.

യുഎഇയുടെ പ്രസിഡന്‍റായി ചുമതലയേറ്റെടുത്തതിന് ശേഷം , അബുദാബിയിലെ ഫെഡറൽ ഗവൺമെന്‍റിന്‍റേയും പുനർനിർമ്മാണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT