Gulf

വലിയ സ്വപ്നങ്ങള്‍ കാണൂ, പഠിക്കൂ, വിദ്യാ‍ർത്ഥികളോട് യുഎഇ രാഷ്ട്രപതി

യുഎഇയില്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്ന പശ്ചാത്തലത്തില്‍ വിദ്യാർത്ഥികള്‍ക്കുളള സന്ദേശം നല്‍കി യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. വിവിധ സ്കൂളുകളിലെ ക്ലാസ് റൂമുകളില്‍ അദ്ദേഹത്തിന്‍റെ സന്ദേശം പ്രക്ഷേപണം ചെയ്തു. സർക്കാർ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയന വർഷത്തിന്‍റെ തുടർച്ചയാണ് നടക്കുക.

വലിയ സ്വപ്നങ്ങള്‍ കാണണമെന്നാണ് വിദ്യാർത്ഥികളോട് യുഎഇ രാഷ്ട്രപതി പറയുന്നത്. പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും വിദ്യാർത്ഥികളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. പുതുതലമുറയുടെ അഭിലാഷങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ സ്കൂളുകള്‍ക്ക് വലിയ പങ്കുണ്ട്. അധ്യാപകർരെയും വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന എല്ലാവരേയും തന്‍റെ സന്ദേശത്തില്‍ അദ്ദേഹം പരാമർശിച്ചു.

വിദ്യാഭ്യാസം സ്‌കൂളിൽ മാത്രമല്ല, നമ്മുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നേടിയെടുക്കാൻ സഹായിക്കുന്നതിന് കുടുംബങ്ങളുടെയും മുഴുവൻ സമൂഹത്തിന്‍റെ പങ്കാളിത്തം ആവശ്യമാണെന്നും ഷെയ്ഖ് മുഹമ്മദ് പറയുന്നു.

നിങ്ങളെയോർത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, ഭാവിയില്‍ നിങ്ങളെന്തായിത്തീരുമെന്നതിലും ഞങ്ങള്‍ക്ക് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികള്‍ക്കുളള സന്ദേശം അദ്ദേഹം അവസാനിപ്പിക്കുന്നത്.

വീണ്ടും ന്യായീകരണവും പ്രതിരോധവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; രാജിയിലും ഗുരുതര ആരോപണങ്ങളിലും പ്രതികരണമില്ല

ജിസിസിയിൽ ഓണസദ്യകേമമാക്കാൻ ജൈവപച്ചക്കറികൾ ; 2500 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി ലുലു

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചു നിര്‍ത്തുന്നവരോടാണ്; ഇനിയും എന്ത് തെളിവുകളാണ് നിങ്ങള്‍ക്ക് വേണ്ടത്?

സാഹസം പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ പേടി അതായിരുന്നു: ബിബിന്‍ കൃഷ്ണ

ആരോപണ വിധേയര്‍ക്കും മത്സരിക്കാം എന്ന എന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു, ഉദ്ദേശിച്ചത് മറ്റൊന്ന്: അന്‍സിബ ഹസന്‍

SCROLL FOR NEXT