Gulf

അബുദബി ബിഗ് ടിക്കറ്റ് : 25 കോടി രൂപയുടെ സമ്മാനം മലപ്പുറം സ്വദേശി മുജീബിന്

അബുദബി ബിഗ് ടിക്കറ്റിന്‍റെ നറുക്കെടുപ്പില്‍ 25 കോടി രൂപയുടെ ഭാഗ്യം തുണച്ചത് മലയാളിയെ. രണ്ടാം ഈദ് ദിനത്തില്‍ നടന്ന നറുക്കെടുപ്പിലാണ് അജ്മാനിലെ ട്രക്ക് ഡ്രൈവറായ മുജീബ് ചിരന്തൊടിക്ക് സമ്മാനം ലഭിച്ചത്.

അപ്രതീക്ഷിതമായിരുന്നു സമ്മാനലബ്ധിയെന്ന് മലപ്പുറത്തുകാരനായ മുജീബ് പ്രതികരിച്ചു. 1996 ലാണ് സൗദി അറേബ്യയിലെത്തുന്നത്. 2006 ല്‍ യുഎഇയിലും. ഇക്കാലത്തെ പ്രവാസത്തിനിടയ്ക്ക് സ്വന്തമായൊരു വീട് വച്ചു.അതിന്‍റെ കടങ്ങള്‍ വീട്ടണം, പുണ്യ റമദാനില്‍ തന്‍റെ പ്രാർത്ഥ ദൈവം കേട്ടു.മുജീബ് പറയുന്നു.

കഴിഞ്ഞ രണ്ടുവർഷമായി ടിക്കറ്റെടുക്കുന്നുണ്ട്. 10 ചേർന്നാണ് ഇത്തവണയും ടിക്കറ്റെടുത്തത്. പണം എല്ലാവർക്കുമായി വീതിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുജീബിനെ കൂടാതെ ഒരു ദശലക്ഷം ദിർഹത്തിന്‍റെ രണ്ടാം സമ്മാനം നേടിയതും മലയാളിയായ വിശ്വനാഥന്‍ ബാല സുബ്രഹ്മണ്യനാണ്. ദുബായിലാണ് അദ്ദേഹം. റാസല്‍ ഖൈമ സ്വദേശിയായ ജയപ്രകാശ് നായരാണ് ഒരു ലക്ഷം ദിർഹത്തിന്‍റെ മൂന്നാം സമ്മാനം നേടിയത്.

പാകിസ്ഥാന്‍ സ്വദേശിയായ സാദ് ഉല്ലാ മാലിക്കിനാണ് ബിഎംഡബ്യൂ സ്വന്തമാക്കാന്‍ സാധിച്ചത്.

ജൂണ്‍ മൂന്നിനാണ് ബിഗ് ടിക്കറ്റിന്‍റെ അടുത്ത നറുക്കെടുപ്പ്. 20 മില്ല്യണ്‍ ദിർഹമാണ് ഒന്നാം സമ്മാനം.

'ബേസിക്ക് ടോക്ക് മാത്രമേ നടന്നിട്ടുള്ളൂ, അതൊരുവ്യത്യസ്ത ചിത്രം തന്നെയാണ്'; മോഹൻലാൽ പ്രൊജക്ടിനെക്കുറിച്ച് ജിതിൻ ലാൽ

എനിക്ക് തിയറ്ററിൽ പോയി കാണാൻ പറ്റുന്നതാണോ എന്നുള്ളതാണ് സിനിമകൾ ചൂസ് ചെയ്യുന്നതിലെ ക്രൈറ്റീരിയ: ആസിഫ് അലി

സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്; ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റിന് തുടക്കം

എന്റെ ആരോപണങ്ങള്‍ പി.കെ.ഫിറോസ് നിഷേധിച്ചിട്ടില്ലല്ലോ? ഡോ. കെ.ടി.ജലീല്‍ അഭിമുഖം

‘ഡീമൻ സ്ലേയറി'ന് ലഭിക്കുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണ്: സുരേഷ് ഷേണായി

SCROLL FOR NEXT