ഷാരൂഖ് ഖാനൊപ്പം സീനിയർ മാനേജ്‌മെന്‍റ് പ്രതിനിധികള്‍ ജോൺസുനില്‍, ഡോ. ഷാജിർ ഗഫാർ, സഫീർഅഹമ്മദ്.
ഷാരൂഖ് ഖാനൊപ്പം സീനിയർ മാനേജ്‌മെന്‍റ് പ്രതിനിധികള്‍ ജോൺസുനില്‍, ഡോ. ഷാജിർ ഗഫാർ, സഫീർഅഹമ്മദ്. 
Gulf

ഷാരൂഖ് ഖാന്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍

യു.എ.ഇ.യിലെയും മെന മേഖലയിലെയും പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്‍റെയും പുതിയ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് താരം ഷാരൂഖ് ഖാനെ പ്രഖ്യാപിച്ചു. അബുദാബിയില്‍ താരത്തിന്‍റെ സാനിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ബുര്‍ജീല്‍ ഹോൾഡിംഗ്‌സിന്‌ വേണ്ടി മേഖലയിലുടനീളം പരസ്യപ്രചാരണവുമായി ഷാരൂഖെത്തും.

ഷാരൂഖിന്‍റെ ആരോഗ്യരംഗത്തെ ആദ്യ അംബാസഡര്‍ പദവിയാണിത്. അന്താരാഷ്ട്രതലത്തില്‍ ഷാരൂഖിനുള്ള വലിയ സ്വീകാര്യതയും വിശ്വാസ്യതയും ഗ്രൂപ്പിന്‍റെ വരും പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് നിലവില്‍ മെന മേഖലയില്‍ 39 ആശുപത്രികളും മെഡിക്കൽ സെന്ററുകളുമാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലുടനീളം ആശുപത്രി ശൃംഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന ബുര്‍ജീല്‍ ഹോൾഡിംഗ്‌സ് മെഡിക്കല്‍ ഗവേഷണരംഗത്തും പ്രവർത്തനം വിപുലമാക്കുകയാണ്.

ആരോഗ്യസേവനം നമുക്കെല്ലാവര്‍ക്കും ആവശ്യമുള്ളതും അനുഭവിക്കാനാകുന്നതുമായ മേഖലയാണെന്നും ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ സന്ദര്‍ശനവും ഡോ. ഷംഷീർ വയലിന്‍റെ വാക്കുകളും ഉള്‍ക്കാഴ്ചയുളവാക്കുന്നതും പ്രചോദനപരവുമാണെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

ലോകമെങ്ങും ആരാധകരുള്ള വ്യക്തിത്വത്തിനുടമയാണ് ഷാരൂഖെന്നും ജനജീവിതം കൂടുതല്‍ മനോഹരമാക്കുകയെന്ന പൊതുലക്ഷ്യത്തിലാണ് അദ്ദേഹവും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സും പ്രവര്‍ത്തിക്കുന്നതെന്നും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

സൗദി അറേബ്യയിലേക്കും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം ഉടന്‍ വ്യാപിപ്പിക്കാനുള്ള ബുർജീൽ ഹോൾഡിംഗ്‌സ് തീരുമാനത്തിന് പിന്നാലെയാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. 2030-ഓടെ ഒരു ബില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപം സൗദിയിൽ നടത്താനുള്ള സാധ്യതകളാണ് ഗ്രൂപ്പ് പരിഗണിക്കുന്നത്

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

SCROLL FOR NEXT