Gulf

ജീവിതപ്രാരാബ്ദങ്ങളില്‍ പലപ്പോഴും 10ദിർഹം കടം വാങ്ങി, ഇന്ന് കോടിപതി

ജീവിതത്തിന്‍റെ പ്രയാസമേറിയ സാഹചര്യങ്ങളില്‍ സുഹൃത്തുക്കളില്‍ നിന്ന് പലപ്പോഴും 10 ദിർഹവും 100 ദിർഹവുമൊക്കെ കടംവാങ്ങിയിട്ടുണ്ട് അർലിന്‍. എന്നാല്‍ ഒരു നറുക്കെടുപ്പിലൂടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. മഹസൂസിന്‍റെ 117 മത് നറുക്കെടുപ്പിലാണ് ഫിലീപ്പിന്‍ സ്വദേശി അർലിന് ഒരുകോടി ദിർഹം സമ്മാനമായി ലഭിച്ചത്.

12 വർഷമായി അബുദബിയില്‍ താമസിക്കുന്ന അർലിനുവേണ്ടി ഭർത്താവാണ് അഞ്ച് ഭാഗ്യനമ്പറുകള്‍ വാങ്ങിച്ചത്. ഫ്രീലാന്‍സ് സെയില്‍സ് പ്രൊമോട്ടറായി ജോലി ചെയ്യുകയാണ് അർലിന്‍. അക്ഷരാർത്ഥത്തില്‍ സമ്മാനം ലഭിച്ചപ്പോള്‍ അന്ധാളിച്ചുപോയെന്ന് അർലിന്‍ പ്രതികരിച്ചു. തന്‍റേയും ഭർത്താവിന്‍റെയും കുടുംബത്തിനായി വീടുകള്‍ നിർമ്മിക്കണം, പിന്നെ ആവശ്യക്കാർക്കായി കുറച്ച് പണം മാറ്റിവയ്ക്കണമെന്നും അർലിന്‍ പ്രതികരിച്ചു.

മെഹ്സൂസില്‍ ഇതുവരെ വിജയികളായവരില്‍ ഫിലിപ്പീനോ സ്വദേശികള്‍ രണ്ടാം സ്ഥാനത്താണെന്ന് മഹ്‌സൂസിന്‍റെ മാനേജിംഗ് ഓപ്പറേറ്ററായ ഈവിംഗ്സ് സിഇഒ ഫരീദ് സാംജി പറഞ്ഞു. 117-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ പങ്കെടുത്ത 1,345 പേർ മൊത്തം സമ്മാനത്തുകയായി 11,756,050 ദിർഹമാണ് സ്വന്തമാക്കിയത്. 35 ദിർഹത്തിന് കുടിവെളളം വാങ്ങി മഹ്സൂസ് നറുക്കെടുപ്പില്‍ ഭാഗമാകാം.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT