സുധാമൂർത്തിയ്ക്കൊപ്പം ആന്‍ മേരി ജോസഫ് 
Gulf

ഇഷ്ടഎഴുത്തുകാരിയെ കണ്ടു,വായനോത്സവത്തിന് ഇനിയുമെത്തണം: കൗമാരഎഴുത്തുകാരി ആന്‍ മേരിജോസഫ്

ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിന് എല്ലാവ‍ർഷവും എത്താറുണ്ട് ആന്‍ മേരി ജോസഫെന്ന ഒന്‍പതാം ക്ലാസുകാരി.ഇത്തവണ പക്ഷെ സന്തോഷം ഇരട്ടിയാണ്. ഇഷ്ട എഴുത്തുകാരിയായ സുധാമൂർത്തിയെ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും അവസരം കിട്ടിയ സന്തോഷത്തിലാണ് എഴുത്തുകാരിയും ബ്ലോഗറുമായ ആന്‍ മേരി ജോസഫ്. മാത്രമല്ല കുട്ടികളുമായൊരുക്കിയ സുധാമൂർത്തിയുടെ സംവാദത്തിലും ആന്‍ പങ്കെടുത്തിരുന്നു. അനുകമ്പ, വിശ്വാസം, വിനയം, ലാളിത്യം തുടങ്ങിയ ലളിതമായ മൂല്യങ്ങളിലുള്ള വിശ്വാസത്തെ പരാമർശിച്ചുകൊണ്ടാണ് സുധാമൂർത്തി സംസാരിച്ച് തുടങ്ങിയത്.മറ്റുളളവർ നമ്മെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നതിനേക്കാള്‍ നമ്മളെന്താണ് എന്നതാണ് പ്രധാനം, ആന്‍ മനസില്‍ കുറിച്ച സുധാമൂർത്തിയുടെ വാക്കുകളാണിത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടേണ്‍തബലിസ്റ്റായ ഡിജെ മിഷേല്‍ റസൂലുമായുളള സംവാദത്തിലും ഭാഗമായി. ബാകുവിലെ സാധാരണ ജീവിത പശ്ചാത്തലത്തില്‍ നിന്ന് ഡിജെയെന്ന നിലയിലേക്കുളള യാത്രയെകുറച്ചും ഡിജെയാകാന്‍ കുടുംബം നല്‍കിയ പിന്തുണയെ കുറിച്ചും അവർ വിശദീകരിച്ചു. ഓരോ തവണയും വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ പോയപ്പോഴും ദൃഢനിശ്ചയത്തോടെ മുന്നോട്ട് നടന്ന അവർ എല്ലാവർക്കും പ്രചോദനമാണ്. നമ്മുടെ ആഗ്രഹങ്ങള്‍ക്ക് ആണ്‍പെണ്‍ വ്യത്യാസമില്ല, പ്രായപരിധിയും, മിഷേലിനെ ഉദ്ധരിച്ച് ആന്‍ പറയുന്നു. ഊദ് മേത്ത ഇന്ത്യന്‍ ഹൈസ്കൂളിലെ വിദ്യാർത്ഥികള്‍ക്കായുളള പ്രത്യേക സെഷനിലാണ് ഇരുവരുമായുളള സംവാദത്തിന് അവസരമൊരുങ്ങിയത്.

വായനോത്സവത്തിനെത്തിയ ഊദ് മേത്ത ഇന്ത്യന്‍ ഹൈസ്കൂള്‍ സംഘം

പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ വായനയോട് താല്‍പര്യമുണ്ടായിരുന്നു. പഠനത്തിലെ മികവിനൊപ്പം തന്നെ അവതരണത്തിലും സംവാദപരിപാടികളിലും പങ്കെടുക്കാറുണ്ട്. പഠനത്തിലെ മികവിന് 2020 ല്‍ വിശിഷ്ട വിദ്യാർത്ഥികള്‍ക്ക് നല്‍കുന്ന ഷെയ്ഖ് ഹംദാന്‍ പുരസ്കാരവും ആന്‍ നേടിയിട്ടുണ്ട്.കീബോർഡ് വായനയും നൃത്തവും കോഡിംഗുമാണ് ഹോബികള്‍. ഇന്‍റർ കോണ്ടിനെന്‍റല്‍ സ്പെല്ലിംഗ് ബീ, മാർസ് ഇന്‍റർനാഷല്‍ സ്പെല്ലിംഗ് ബീ ചാമ്പ്യൻഷിപ്പുകളിലെ സ്ഥിരം വിജയി കൂടിയാണ്. കഴിഞ്ഞ രണ്ട് വർഷമായി പ്രധാനപ്പെട്ട അന്തർദേശീയ സർവ്വകലാശാലകളില്‍ നടക്കുന്ന വേള്‍ഡ് സ്കോളേഴ്സ് കപ്പിലെ വിവിധ റൗണ്ടുകളില്‍ പങ്കെടുക്കാറുണ്ട്. 2022 ല്‍ ജൂനിയർ ചാമ്പ്യനുമായി.

2018 ല്‍ ലാന്‍റ് മാർക്ക് ഗ്രൂപ്പിന്‍റെ ബീറ്റ് ഡയബറ്റീസ് സംരഭത്തിന്‍റെ ആദ്യ കലാമത്സരത്തില്‍ വിജയിച്ചു. സമ്മാനം നേടിയ കഥ 2018 ല്‍ സാം ആന്‍റ് സാറാസ് ഫസ്റ്റ് അഡ്വന്‍ചർ കോമിക് പുസ്തകമായി പ്രസിദ്ധീകരിച്ചു. 2021 ല്‍ കഥകളുടെ സമാഹാരമായ എലമെന്‍റല്‍ മാജികും പുറത്തിറക്കി. 30 കവിതകള്‍ അടങ്ങിയ കവിതാ സമാഹാരത്തിന്‍റെ പണിപ്പുരയിലാണ് ഇപ്പോള്‍. ഈ വർഷം അവസാനത്തോടെ പുസ്തകം പുറത്തിറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ആന്‍ പറഞ്ഞു.

പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. 2020 ല്‍ ഗാന്ധിജിയെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രത്തിന് ഭാരതി ഭാഷാ സംവർദ്ധൻ സമാധാനുമായി സഹകരിച്ച് ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ രാജ്ഭാഷ ഉത്സവിൽ മൂന്നാം സമ്മാനം നേടി. 2023 ല്‍ എട്ടാം ക്ലാസിലായിരിക്കെ സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ 93 ശതമാനത്തിലേറെ സ്കോർ ചെയ്ത് മികവ് തെളിയിച്ചു.മൂന്നാം ക്ലാസ് മുതല്‍ സ്കൂളിലെ സ്റ്റുഡന്‍റ്സ് കൗണ്‍സിന്‍റെ അംഗമാണ്. നിരവധി പുരസ്കാരങ്ങളും ആന്‍ നേടിയിട്ടുണ്ട്. കോട്ടയം സ്വദേശിയായ ആൻ ദുബായില്‍ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ഡോ ജോസഫ് ജോർജ്ജിന്‍റെയും ഹ്യൂമന്‍ റിസോഴ്സില്‍ ജോലി ചെയ്യുന്ന വിനു ആന്‍റണിയുടെയും ഏകമകളാണ്.

എന്തുകൊണ്ട് വലിയ മത്തി കിട്ടുന്നില്ല? | Dr. Grinson George Interview

'The Hit Detective'; ആഗോളതലത്തിൽ 9.1 കോടി നേട്ടവുമായി 'പെറ്റ് ഡിറ്റക്ടീവ്'

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

SCROLL FOR NEXT