Gulf

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുളള യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയുടെ മടക്കയാത്ര വൈകും

ആറുമാസക്കാലത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ യുഎഇയുടെ സുല്‍ത്താന്‍ അല്‍നെയാദിയുടെയുടെയും സംഘത്തിന്‍റെയും മടക്കയാത്ര വൈകും.കാലവസ്ഥ അനുകൂലമല്ലാത്തതിനാല്‍ സെപ്റ്റംബർ നാലിലേക്കാണ് നിലവില്‍ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബർ 2 ന് തിരിച്ചെത്താനായിരുന്നു ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററാണ് പുതുക്കിയ തിയതി സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്.

ആറ് മാസക്കാലത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് നെയാദി മടങ്ങുന്നത്.അല്‍ നെയാദി ഉള്‍പ്പെടുന്ന ക്രൂ-6 ഉളള സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം യുഎസിലെ ഫ്ളോറിഡ തീരത്താണ് എത്തുക. യുഎഇയുടെ ദേശീയ ബഹിരാകാശ പദ്ധതിയുടെ കീഴില്‍ എം ബി ആർ എസ് എസി നടത്തുന്ന പദ്ധതികളില്‍ ഒന്നാണ് യുഎഇ ആസ്ട്രനട്ട് പ്രോഗ്രാം.ഐഎസ്എസിനുള്ളില്‍ 200ലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയാണ് നെയാദി മടങ്ങുന്നത്.

ബഹിരാകാശയാത്രികരുടെ പ്രതിരോധശേഷിയും ഐഎസ്എസിലെ സൂക്ഷ്മജീവ രോഗാണുക്കളും തമ്മിലുള്ള പ്രതികരണം വിശകലനം ചെയ്യുന്നതിനുള്ള ഹോസ്റ്റ്പഥോജന്‍ പരീക്ഷണത്തിലാണ് ഏറ്റവും അവസാനം അല്‍ നെയാദി പങ്കെടുത്തത്. നെയാദിയുടെ രക്തത്തില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് ബഹിരാകാശ ജീവിതത്തോട് അദ്ദേഹത്തിന്‍റെ ശാരീരിക പ്രതിരോധ സംവിധാനം എങ്ങനെ പ്രതികരിച്ചുവെന്ന് കണ്ടെത്തുന്നതിനുളള പരീക്ഷണങ്ങളും നടക്കും.

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

കണ്ടിറങ്ങുമ്പോൾ മറക്കുന്ന ചിത്രമല്ല 'പാതിരാത്രി', ഇത് നിങ്ങളെ ഹോണ്ട് ചെയ്യും: ആൻ അഗസ്റ്റിൻ

ഷറഫുദ്ദീൻ ഹിറ്റ് ട്രാക്ക് തുടരും; കുടുംബപ്രേക്ഷകരെയും കുട്ടികളെയും പൊട്ടിചിരിപ്പിച്ച് പെറ്റ് ഡിറ്റക്ടീവ്

സീൻ കലിപ്പാണ്, അടിയല്ല 'അതിരടി'യാണ്; മാസ് അനൗൺസ്മെന്റുമായി ബേസിൽ ജോസഫ്- ടൊവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീം

മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസ്, റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ്; പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു

SCROLL FOR NEXT