Gulf

ഐഎസ്എസിലുളള സുല്‍ത്താന്‍ അല്‍ നെയാദി, ദുബായ് ഭരണാധികാരിയുമായി ഇന്ന് സംവദിക്കും

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് ഇന്‍റർനാഷണല്‍ സ്പേസ് സ്റ്റേഷനിലുളള യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയുമായി സംവദിക്കും. യുഎഇ സമയം വൈകീട്ട് 4.50 നാണ് പരിപാടി. നാസ ടിവിയില്‍ തല്‍സമയ സംപ്രേഷണമുണ്ടായിരിക്കും.

സംഭാഷണം പൂർണമായും റെക്കോർഡ് ചെയ്യും. പിന്നീട് ഇത് യുഎഇയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികള്‍ക്ക് കേള്‍ക്കാന്‍ അവസരമൊരുക്കും.യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഹസ അല്‍ മന്‍സൂരി ഇന്‍റർനാഷണല്‍ സ്പേസ് സ്റ്റേഷനിലായിരുന്ന സമയത്തും ദുബായ് ഭരണാധികാരി സംവദിച്ചിരുന്നു. ഹസ എട്ട് ദിവസമാണ് ഐഎസ്എസില്‍ തങ്ങിയത്. സുല്‍ത്താന്‍ അല്‍ നെയാദി ആറുമാസക്കാലമാണ് ഐഎസ്എസില്‍ തങ്ങുന്നത്.

ഓരോ ആഴ്ചയിലും വിദ്യാർത്ഥികളുമായി സുല്‍ത്താന്‍ സംവദിക്കും. ബഹിരാകാശയാത്രികരോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികള്‍ക്ക് നല്‍കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററാണ് അവസരമൊരുക്കുന്നത്.ആറ് മാസത്തിലുടനീളം 13 തത്സമയ കോളുകളും 10 ഹാം റേഡിയോ ആശയവിനിമയങ്ങളും ഉണ്ടാകും.

നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്‌എ), കനേഡിയൻ ബഹിരാകാശ ഏജൻസി (സിഎസ്എ), ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ), നാഷണൽ സെന്‍റർ ഫോർ സ്‌പേസ് സ്റ്റഡീസ് (സിഎൻഇഎസ്) എന്നിവയുമായി സഹകരിച്ച് ശാസ്ത്രീയ പഠനങ്ങളും നടത്തും.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT