Gulf

വായനോത്സവം ഞായറാഴ്ച അവസാനിക്കും

ഷാ‍ർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിന് ഞായറാഴ്ച സമാപനമാകും. വിവിധ എമിറേറ്റുകളില്‍ നിന്നടക്കം നിരവധി പേരാണ് വായനോത്സവം കാണാനായി ഷാർജ എക്സ്പോ സെന്‍ററില്‍ എത്തുന്നത്. പുസ്തകങ്ങള്‍ വാങ്ങുക വായിക്കുകയെന്നതിനപ്പുറം കുട്ടികള്‍ക്കായി നിരവധി വർക്ക് ഷോപ്പുകളും പരിപാടികളുമാണ് വായനോത്സവത്തില്‍ ഒരുക്കിയിട്ടുളളത്.

വായനോത്സവത്തിന്‍റെ വെബ് സൈറ്റിലൂടെ പരിപാടികളെ കുറിച്ചുളള വിശദമായ വിവരങ്ങള്‍ അറിയാന്‍ കഴിയും. വായനോത്സവത്തിന്‍റെ കഥാപാത്രങ്ങളായ വാംഡ, ഷൂവ, ഖലം, നക്തയെന്നിവർ വിവിധ പരിപാടികളാല്‍ സന്ദർശകരെ രസിപ്പിക്കും. ടൈപ്പ് റൈറ്റർ പരിചയപ്പെടുത്തുന്ന ആർട് ഓ ടൈപ്പിംഗ് രാവിലെ 11 മണിക്കും വൈകീട്ട് 6 മണിക്കും നടക്കും. അതിഥികള്‍ കുട്ടികളുമായി സംവദിക്കാനും ഇന്ന് സമയം കണ്ടെത്തും.

കുട്ടികളുടെ ഭാവനയേയും കലാവാസനയേയും പരിപോഷിപ്പിക്കുന്ന വിവിധ പരിപാടികളും വായനോത്സവത്തില്‍ നടക്കുന്നുണ്ട്. കളിവീടുണ്ടാക്കുക, വലിയ ക്യാന്‍ വാസില്‍ ഇഷ്ടമുളള നിറമുപയോഗിച്ച് ചിത്രം വരയ്ക്കുക തുടങ്ങിയ വർക്ക് ഷോപ്പുകളിലും കുട്ടികള്‍ ആവേശത്തോടെ പങ്കെടുക്കുന്നുണ്ട്.

FARAH, VISITOR,SCRF2023

വായനോത്സവത്തില്‍ ഏറെ ഇഷ്ടത്തോടെയാണ് എത്തുന്നതെന്ന് കുട്ടി വീടുണ്ടാക്കിയ സന്തോഷത്തോടെ ഷാർജ അവർ ഓണ്‍ സ്കൂളിലെ വിദ്യാർത്ഥിനിയായ ഫറ പറയുന്നു. കുട്ടികളുടെ കോമിക് ക്യാരക്ടറായ ബട്ടർഫിംഗേഴ്സിന്‍റെ ശില്‍പി ഖൈയറുന്നീസയുമായുളള സംവാദ പരിപാടിയും ഇന്ന് നടക്കും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT