Gulf

പ്രവാസികളുടെ പെൺമക്കൾക്ക് 25 ലക്ഷം രൂപയുടെ സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍

പ്രവാസികളുടെ പെൺമക്കൾക്ക് 25 ലക്ഷം രൂപയുടെ സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് ദുബായിലെ ദമ്പതികള്‍. വനിതാ സംരംഭക ഹസീന നിഷാദിന്‍റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്കാകും സ്കോളർഷിപ്പ് ലഭിക്കുന്നത്.

നിലവിൽ പ്ലസ് ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്‌ത്‌ ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കണം. കൃത്യമായി വിലയിരുത്തിയാകും അർഹരെ തിരഞ്ഞെടുക്കുന്നത്. 2023 ഫെബ്രുവരി 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയ്യതി.

മാർച്ച് എട്ടിന് വനിതാ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിംഗ്സിന്‍റെ എംഡിയായ ഹസീന നിഷാദും, ചെയർമാൻ നിഷാദ് ഹുസൈനും അറിയിച്ചു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT