"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം
Published on

തന്റെ പരിമിതികളെക്കുറിച്ച് നന്നായി അറിയുന്നതുകൊണ്ട് അതിന് അനുസരിച്ചാണ് താൻ പെർഫോം ചെയ്യുന്നതെന്ന് നടൻ ഫഹദ് ഫാസിൽ. മൂന്നിൽ കൂടുതൽ തവണ ടേക്ക് പോകാം എന്ന് താൻ പറഞ്ഞപ്പോൾ ഒരു തവണ അൽത്താഫ് തന്നോട് ചൂടായി. കാരണം, അൽത്താഫിന് മൂന്ന് ടേക്കിൽ കൂടുതൽ പോകുന്നത് ഇഷ്ടമല്ല. ഒരു നടൻ എന്ന നിലയിൽ, തന്റെ കുറ്റങ്ങൾ തന്നേക്കാൾ നന്നായി അറിയുക മൂന്നാമത് ഒരാൾക്കായിരിക്കും എന്ന് ഫഹദ് ഫാസിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഫഹദ് ഫാസിലിന്റെ വാക്കുകൾ

എന്റെ ആക്ടിങ് പ്രോസസ് ഇന്റേണലാണ്. അത് എങ്ങനെ പറയണം എന്ന് അറിയില്ല. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം, എനിക്ക് ഒരു തടസവുമില്ലാതെ ഡയലോ​ഗുകൾ തെറ്റാതെ പറയാൻ പറ്റണം. പക്ഷെ, അതല്ല എന്റെ പെർഫോമൻസ്. എന്നാൽ, എനിക്ക് പറയേണ്ട ലൈൻസ് അറിഞ്ഞാൽ മാത്രമേ എനിക്ക് പെർഫോമൻസ് വരികയുള്ളൂ. ഈ പടം മാത്രമല്ല, ഏത് പടമായാലും എന്റെ ബോഡിക്ക് ലിമിറ്റേഷൻസ് ഉണ്ട്. അത് എന്നെക്കാൾ നന്നായി എന്നെ കാണുന്നവർക്ക് അറിയാം. അതുകൊണ്ടുതന്നെ മുമ്പ് ചെയ്ത കഥാപാത്രങ്ങൾ പുതിയ കഥാപാത്രങ്ങളിലേക്ക് കടന്നുവരാൻ സാധ്യതകൾ കൂടുതലാണ്.

എന്റെ പരിമിതികൾ എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട് ഒരു ഷോട്ട് കഴിഞ്ഞാൽ ഞാൻ എല്ലാവരോടും ചോദിക്കും, ഇത് നേരത്തെ ചെയ്ത എന്തിനോടെങ്കിലുമായി സാമ്യം പുലർത്തുന്നുണ്ടോ എന്ന്. എനിക്ക് അത് ഒരിക്കലും ജഡ്ജ് ചെയ്യാൻ സാധിക്കില്ല. എത്ര കാലം ഞാൻ സിനിമ ചെയ്യും എന്നറിയില്ല. സിനിമ ചെയ്യുന്നിടത്തോളം എനിക്കത് ജഡ്ജ് ചെയ്യാൻ സാധിക്കില്ല. നമ്മളെപ്പോലെ അല്ല പുറത്ത് നിന്ന് കാണുന്നവർ. ഇപ്പൊ അൽത്താഫ് പെർഫോം ചെയ്യുമ്പോൾ അവനേക്കാൾ നന്നായി എനിക്ക് ജഡ്ജ് ചെയ്യാൻ പറ്റും. എന്റെ ലിമിറ്റേഷൻസ് എനിക്ക് വ്യക്തമായി അറിയുന്നതാണ് ഓടും കുതിര ചാടും കുതിരയിൽ അൽത്താഫിനെ വല്ലാതെ ട്രബിൾ ചെയ്തത്. ഞാൻ ഒരുപാട് തവണ ടേക്ക് പോണം എന്നൊക്കെ പറയും. പക്ഷെ, അൽത്താഫിന് മൂന്ന് ടേക്കിൽ കൂടുതൽ പോകുന്നത് ഇഷ്ടമല്ല. ഒരുവട്ടം എന്നോട് ചൂടായി, വീണ്ടും ഒരുവട്ടം കൂടി പോകാം എന്ന് ചോദിച്ചപ്പോൾ, വേണ്ടെന്നേ.. ഞാൻ മൂന്നാമത്തെ ടേക്കേ വെക്കൂ.. എന്ന് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in