Gulf

കുട്ടികളുടെ വായനോത്സവം ഷാർജയില്‍ മെയ് മൂന്നിന് ആരംഭിക്കും

കുട്ടികളിലെ വായനപ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവം മെയ് മൂന്നിന് ആരംഭിക്കും. പതിവുപോലെ ഇത്തവണയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള എഴുത്തുകാരും പ്രസാധകരും ചിത്രകാരന്മാരും ചിന്തകരുമെല്ലാം ഷാർജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമാകും.

വായനോത്സവത്തിന്‍റെ ഭാഗമായി ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരിയും എസ് സി ആർ എഫ് ജനറല്‍ കോർഡിനേറ്റർ ഖൗല അല്‍ മുജൈനിയുമുള്‍പ്പടെയുളള പ്രമുഖർ ബുധനാഴ്ച ഷാർജ ബുക്ക് അതോറിറ്റിയുടെ ആസ്ഥാനത്ത് നടക്കുന്ന വാർത്താസമ്മേളത്തില്‍ വായനോത്സവത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കും. മെയ് 14 വരെ 12 ദിവസമാണ് ഇത്തവണ വായനോത്സവം നടക്കുക. കുട്ടികള്‍ക്കായി ശില്‍പശാലകള്‍, മത്സരങ്ങള്‍, പുരസ്കാരങ്ങള്‍, ചിത്ര പ്രദർശനങ്ങള്‍ എന്നിവയും വായനോത്സവത്തിന്‍റെ ഭാഗമായി നടക്കും.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT