Gulf

അന്താരാഷ്ട്ര യുവജന ദിനം: യുവാക്കളെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

അന്താരാഷ്ട്ര യുവജനദിനത്തില്‍ യുവത്വത്തെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവിധ മേഖലകളിലെ യുവാക്കളെ ഉള്‍പ്പെടുത്തിയ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

വീഡിയോയില്‍ പറയുന്നതിങ്ങനെ

"നമ്മുടെ നവോത്ഥാനത്തിനുള്ള ഇന്ധനമാണ് രാജ്യത്തെ യുവാക്കൾ. അവരാണ് നമ്മുടെ ഭാവിയുടെ ഉറപ്പ്..അവരാണ് നമ്മുടെ വീടിന്‍റെ സംരക്ഷകർ. മറ്റുള്ളവരോട് വാതുവെക്കുന്നവൻ പരാജിതനാണ്... അവരോട് ഉറച്ചു നിൽക്കുന്നവനാണ് വിജയി...."ഷെയ്ഖ് മുഹമ്മദ് പറയുന്നു

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന പൗരന്മാരെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അവതരിപ്പിക്കുന്നു.രാജ്യത്തെ പ്രധാനിയായ സാംസ്‌കാരിക ഗൈഡ് ഫാത്മ ഖാലിദ്, റോബോട്ടിക്‌സ് എഞ്ചിനീയർ മറിയം ബുഹുമൈദ്, ഷിപ്പ് റൈറ്റ് അബ്ദുൾറഹ്മാൻ ബെൽഗൈസി, സേവനമേഖലയിലെ പ്രമുഖ മൈത റാഷിദ്, യുഎഇയിൽ നടന്ന കൊറിയൻ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷമ്മ അൽ തെഹ്‌ലി എന്നിവർക്കൊപ്പം ഷെഫുകൾ, ട്രയാത്‌ലെറ്റുകൾ,തുടങ്ങിയവരും വീഡിയോയില്‍ എത്തുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT