Gulf

യാത്രാക്കാരുടെ ഇഷ്ടങ്ങളറിയാന്‍ ദുബായ് ഗതാഗത വകുപ്പിന്‍റെ സർവ്വെ

പൊതുഗതാഗത സേവനം മെച്ചപ്പെടുത്താന്‍ യാത്രാക്കാരുടെ ഇഷ്ടങ്ങള്‍ അറിയാന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി സർവ്വെ നടത്തുന്നു. ദുബായിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ വ്യക്തികളുടെയും കുടുംബങ്ങളുടെയും പ്രതികരണമാണ് സർവ്വെയിലൂടെ തേടുക. പ്രതികരണങ്ങളുടെ വിശദാശംങ്ങള്‍ വിലയിരുത്തി ഭാവി പദ്ധതികള്‍ രൂപപ്പെടുത്തും. ഈ മാസം ജൂണ്‍ വരെയാണ് സർവ്വെ.

പൗരന്മാരും താമസക്കാരും ഉള്‍പ്പെടെ വിവിധ മേഖലകളിലെ 7000 ത്തോളം വ്യക്തികളില്‍ നിന്നാണ് പ്രതികരണം തേടുക. ചോദ്യാവലി, ഫീല്‍ഡ് സന്ദർശങ്ങള്‍, വ്യക്തിഗത അഭിമുഖങ്ങള്‍,തുടങ്ങിയവയിലൂടെയാണ് പ്രതികരണമെടുക്കുക. കൂടുതല്‍ വ്യക്തികളില്‍ നിന്ന് പ്രതികരണമെടുക്കുന്നിതായി നിർമ്മിത ബുദ്ധിയുടെ സഹായവും തേടും. യാ​ത്ര​ക​ളില്‍ മാറിവന്ന പു​തി​യ ട്രെ​ന്‍റു​ക​ൾ, താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും അ​ഭി​രു​ചി​ക​ൾ എ​ന്നി​വ പ​ഠി​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​ർടിഎ ഗ​താ​ഗ​ത ആ​സൂ​ത്ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മു​ന അ​ൽ ഉ​സൈ​മി പ​റ​ഞ്ഞു.

എമിറേറ്റിലെ ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പൊതുജനങ്ങളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ സർവ്വെയില്‍ പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യണമെന്നും മു​ന അ​ൽ ഉ​സൈ​മി പറഞ്ഞു. എണിറേറ്റിലുടനീളമുളള റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും നവീകരിക്കുകയെന്നുളളതാണ് ലക്ഷ്യം.

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

SCROLL FOR NEXT