Gulf

ഐഎസ്എസിലുളള സുല്‍ത്താന്‍ അല്‍ നെയാദിയുമായി സംവദിച്ച് റാസല്‍ഖൈമയിലെ വിദ്യാർത്ഥികള്‍

യുഎഇയുടെ ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുളള സുല്‍ത്താന്‍ അല്‍ നെയാദിയുമായി സംവദിച്ച് ഹയർ കോളേജ് ഓഫ് ടെക്നോളജി റാസല്‍ ഖൈമ വിമന്‍സ് ക്യാംപസിലെ വിദ്യാർത്ഥികള്‍. എ കോള്‍ ഫ്രം സ്പേസ് എന്ന സംവാദ പരിപാടിയുടെ ആറാമത് പതിപ്പാണ് റാസല്‍ ഖൈമയില്‍ നടന്നത്.

റാസല്‍ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് അല്‍ ഖാസിമിയും പരിപാടിയില്‍ പങ്കെടുത്തു. എംബിആർഎസ് സി ഡയറക്ടർ ജനറലും വൈസ് ചെയർമാനുമായ സാലെം ഹുമൈദ് അല്‍ മരി, യൂസെഫ് ഹമദ് അല്‍ ഷെയ്ബാനി, വിവിധ സർക്കാർ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തില്‍ രാജ്യം ബഹിരാകാശ ശാസ്ത്ര നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു. അറബ് മേഖലയില്‍ നിന്ന് ദീർഘ കാല ബഹിരാകാശ സഞ്ചാരിയായി മാറിയ സുല്‍ത്താന്‍ അല്‍ നെയാദിയെ കുറിച്ച് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് സുല്‍ത്താന്‍ അല്‍ നെയാദി പ്രതികരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജീവിതത്തെക്കുറിച്ചുളള കാര്യങ്ങള്‍ അദ്ദേഹം പങ്കുവച്ചു.

ബഹിരാകാശത്ത് വെള്ളം എങ്ങനെ കൊണ്ടുപോകാമെന്നും കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാമെന്നും ഭൂമിയിലേക്ക് എങ്ങനെ മടങ്ങും എന്നതിനെക്കുറിച്ചുമെല്ലാം നെയാദി സംസാരിച്ചു.സ്‌കൂളുകൾ, സർവ്വകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 1000-ത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT