WAM
WAM
Gulf

ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റം വിപുലീകരിക്കാന്‍ ദുബായ് ആർടിഎ

ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റം വിപുലീകരിക്കാന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി തയ്യാറെടുക്കുന്നു. 2020 നവംബറിലാണ് ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റത്തിന്‍റെ ഒന്നാം ഘട്ടം പൂർത്തിയായത്. ഇത് മേഖലയില്‍ വലിയ മാറ്റമാണ് വരുത്തിയത്. എമിറേറ്റിലെ റോഡുകളിലെ യാത്രാസമയം കുറക്കാന്‍ സാധിച്ചതായി ആർടിഎ വിലയിരുത്തുന്നു.

ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റം വിപുലപ്പെടുത്തിയതോടെ ഗതാഗത നിരീക്ഷണം 63 ശതമാനം മെച്ചപ്പെടുത്തി. പോലീസില്‍ നിന്നും മറ്റുമുളള അടിയന്തിര സന്ദേശങ്ങള്‍ക്ക് വേഗത്തില്‍ മറുപടി അയക്കാനും നടപടികള്‍ കൈക്കൊള്ളാനും സാധിച്ചു. ഐ.ടി.എസ്. പദ്ധതിയുടെ ഒന്നാംഘട്ടം പിന്നിടുമ്പോൾ എമിറേറ്റിലെ പ്രധാന റോഡ് ശൃംഖലയുടെ മൊത്തം വിസ്തീർണം പതിനൊന്നിൽനിന്ന് 60 ശതമാനമായി ഉയർന്നുവെന്നും ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു.

ഐടിഎസ് സംവിധാനത്തിന്‍റെ രണ്ടാം ഘട്ടം ഉടനെ ആരംഭിക്കും. ഇതോടെ റോഡുകളുടെ വിസ്തീർണം 480 ല്‍ നിന്ന് 710 കിലോമീറ്ററായി ഉയരും. ആദ്യഘട്ടത്തിൽ 112 സന്ദേശചിഹ്നങ്ങൾ നവീകരിച്ച് പുനഃസ്ഥാപിച്ചു. പുതുതായി 116 നിരീക്ഷണ ക്യാമറകൾകൂടി സ്ഥാപിച്ചതിലൂടെ മൊത്തം നിരീക്ഷണക്യാമറകളുടെ എണ്ണം 235 ആയി ഉയർന്നു.വാഹനങ്ങളുടെ വേഗത അളക്കാന്‍ 115 ഉപകരണങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളറിയാന്‍ 17 ആ‍ർ ഡബ്ല്യൂ ഐ എസും സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം ദുബായിയെ ലോകത്തെ മികച്ച നഗരമാക്കാന്‍ സഹായിച്ചുവെന്നും ആർടിഎ അറിയിച്ചു.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT