AKBAR CHULLIYIL
Gulf

അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് മാധ്യമപ്രവർത്തകരുമായി സംവദിച്ച് സുല്‍ത്താന്‍ അല്‍ നെയാദി

ആറുമാസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഐഎസ്എസില്‍ നിന്ന് അന്താരാഷ്ട്ര പ്രാദേശിക മാധ്യമപ്രവർത്തകരുമായി സംവദിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റർ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 130 ഓളം പേർ പങ്കെടുത്തു.

സുല്‍ത്താന്‍ അല്‍ നെയാദിയുമായി സംവദിക്കാനും ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാനും മാധ്യമപ്രവർത്തകർക്ക് ലഭിച്ച അവസരം കൂടിയായി ഇത്. അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിലാണ് അല്‍ നെയാദി.

എം‌ബി‌ആർ‌എസ്‌സിയുടെ ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽമറിയുടെ പ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിച്ചത്. ബഹിരാകാശ രംഗത്ത് യുഎഇ മുന്നില്‍ കാണുന്ന വിവിധ പദ്ധതികളും പരിപാടികളും അദ്ദേഹം വിശദീകരിച്ചു. അറബ് ബഹിരാകാശ മേഖലയുടെ സുവർണ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.റാഷിദ് റോവർ ചന്ദ്രനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നു,സ്റ്റീഫൻ ബോവനുമായി ചേർന്ന് സുൽത്താൻ അൽ നെയാദി ആദ്യത്തെ അറബ് ബഹിരാകാശ നടത്തത്തിനൊരുങ്ങുന്നു. നവീകരണം, ഗവേഷണം, വികസനം എന്നിവയിൽ നമ്മുടെ രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ ദൗത്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

40 ദിവസമായി ഐഎസ്എസില്‍ കഴിയുന്ന നെയാദി തന്‍റെ ജീവിതത്തെ കുറിച്ച് സംസാരിച്ചു. ഹൃദയ കോശങ്ങൾ, പ്രമേഹ ചികിത്സ, കാൽമുട്ട് മാസികയുടെ 3 ഡി പ്രിന്‍റിംഗ് എന്നിവ ഉൾപ്പെടെ താൻ ഇതുവരെ നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമിയുടെ സൗന്ദര്യത്തെക്കുറിച്ചും ഭൂമിയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അൽനെയാദി ഓർമ്മിപ്പിച്ചു..

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം, എമിറേറ്റ്‌സ് ലൂണാർ മിഷൻ, മറ്റ് പദ്ധതികൾ എന്നിവയെക്കുറിച്ചും എംബിആർഎസ്‌സിയുടെ പ്രധാന ഉദ്യോഗസ്ഥർ സംവദിച്ചു. വരും ദിവസങ്ങളില്‍ എ കോൾ വിത്ത് സ്പേസ്' യുഎഇയിലെ മറ്റ് എമിറേറ്റുകളിലുടനീളമുള്ള വേദികളിലും നടക്കും. യുഎഇയുടെ ദേശീയ ബഹിരാകാശ പദ്ധതിക്ക് കീഴിൽ എംബിആർഎസ് സി കൈകാര്യം ചെയ്യുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് യുഎഇ ആസ്ട്രോനട്ട് പദ്ധതി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT