Gulf

ജോലി നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ്: എടുത്തില്ലെങ്കില്‍ പിഴ ഈടാക്കുക ശമ്പളത്തില്‍ നിന്ന്

യുഎഇയില്‍ ജോലി നഷ്ടപ്പെടുന്നവർക്ക് ഏർപ്പെടുത്തിയ ഇന്‍ഷുറന്‍സില്‍ ചേരാത്ത ജീവനക്കാർക്കുളള പിഴ ശമ്പളത്തില്‍ നിന്ന് ഈടാക്കും. മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 30 ആണ് ഇന്‍ഷുറന്‍സില്‍ ചേരാനുളള അവസാന തിയതി. ഇതിന് ശേഷവും പദ്ധതിയില്‍ ചേരാത്തവർക്ക് 400 ദിർഹമാണ് പിഴ. പുതുതായി ജോലിയില്‍ ചേരുന്നവർക്ക് നാല് മാസത്തെ സമയപരിധിയും നല്‍കിയിട്ടുണ്ട്.

ഫ്രീസോണ്‍ കമ്പനികളിലെ ജീവനക്കാർ, 18 വയസില്‍ താഴെയുളളവർ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ, താ​ൽ​ക്കാ​ലി​ക ക​രാ​ർ ജീ​വ​ന​ക്കാ​ർ, സ്ഥാ​പ​ന ഉ​ട​മ​ക​ൾ, നി​ക്ഷേ​പ​ക​ർ ഒഴികെയുളളവരാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകേണ്ടത്. 5 ദിർഹം മുതൽ 10 ദിർഹം വരെയുള്ള വളരെ കുറഞ്ഞ പ്രതിമാസ പ്രീമിയങ്ങളുളള ഇന്‍ഷുറന്‍സാണ് യുഎഇ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രായം മുന്നോട്ടുവയ്ക്കുന്ന പദ്ധതിയിലുളളത്. പ്രീ​മി​യം അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ 200 ദി​ർ​ഹ​വും പി​ഴ അ​ട​ക്ക​ണം.

പിഴ അടയ്ക്കേണ്ടത് വിശദീകരിക്കുന്ന ഭാഗത്താണ് ശമ്പളത്തില്‍ നിന്നും പിടിക്കുമെന്ന് വ്യക്തമാക്കുന്നത്. മൂ​ന്ന്​ മാ​സ​ത്തി​ൽ കൂ​ടു​ത​ൽ പി​ഴ അ​ട​ക്കാ​തി​രു​ന്നാ​ൽ വേ​ജ്​ പ്രൊ​ട്ട​ക്​​ഷ​ൻ സി​സ്റ്റം വ​ഴി​യോ സ​ർ​വി​സ്​ ഗ്രാ​റ്റ് വിറ്റിയില്‍ നി​ന്നോ മ​ന്ത്രാ​ല​യം അ​നു​ശാ​സി​ക്കു​ന്ന മ​റ്റേ​തെ​ങ്കി​ലും മാ​ർ​ഗം വ​ഴി​യോ ജീ​വ​ന​ക്കാ​ര​ന്‍റെ ശ​മ്പ​ള​ത്തി​ൽ നി​ന്ന്​ തു​ക ഈ​ടാ​ക്കാം എ​ന്നാ​ണ്​ നി​ർ​ദേ​ശത്തില്‍ പറയുന്നത്. മൂന്ന് മാസം പ്രീമിയം അടയ്ക്കുന്നത് വൈകിയാല്‍ 200 ദിർഹം പിഴയുണ്ടാകും. ഇന്‍ഷുറന്‍സ് സർട്ടിഫിക്കറ്റ് റദ്ദാകുകയും ചെയ്യും.

ഇന്‍ഷുറന്‍സില്‍ ചേരുന്നവരുടെ അപേക്ഷകള്‍ ജനുവരി 2 മുതല്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. ആദ്യ രണ്ട് ദിവസത്തിനുളളില്‍ 60,000 പേരാണ് പദ്ധതിയില്‍ രജിസ്ട്രർ ചെയ്തത്.തുടർച്ചയായി 3 മാസമെങ്കിലും ജോലിയുടെ ഭാഗമായിരിക്കണമെന്നുളളതാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുളള നിബന്ധന. ജോലി രാജിവച്ചവർക്ക് ഇൻഷുറൻസ് ലഭിക്കില്ല.അച്ചടക്കനടപടിയുടെ പേരില്‍ പുറത്താക്കിയതല്ലെന്നും തൊഴിൽ ഉപേക്ഷിച്ചതല്ലെന്നും തെളിയിക്കുന്ന രേഖ ജീവനക്കാരൻ നൽകണം. വേതനത്തിന്‍റെ 60 ശതമാനം നഷ്ടപരിഹാരമായി 3 മാസം വരെ ലഭിക്കും. ഇപ്പോള്‍ ചേർന്നാല്‍ 2024 മുതലാണ് പണം ലഭിക്കുക. അതായത് പദ്ധതിയില്‍ അംഗമാകുന്ന തിയതി മുതല്‍ ഒരു വർഷം കഴിഞ്ഞായിരിക്കും ആദ്യ ഗഡു വിതരണം ചെയ്യുക.

16,000 ദി​ർ​ഹം വ​രെ അ​ടി​സ്ഥാ​ന ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക്​ 60 ദി​ർ​ഹം അ​ട​ച്ചാ​ൽ ഒ​രു​വ​ർ​ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാം. പ്രതിമാസം 5 ദിർഹം അടച്ചും പദ്ധതിയില്‍ ചേരാം. 16,000 ദി​ർ​ഹ​മി​ന്​ മു​ക​ളി​ൽ അ​ടി​സ്ഥാ​ന ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക്​ 120 ദി​ർ​ഹം അ​ട​ച്ച്​ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ ചേ​രാം. മൂന്ന് മാസങ്ങളിലേക്കുളള പ്രീമിയം ഒരുമിച്ച് അടയ്ക്കാനുളള സൗകര്യവുമുണ്ട്. 16,000 ത്തില്‍ താഴെ അടിസ്ഥാന ശമ്പളമുളളവർക്ക് പ​ര​മാ​വ​ധി പ്ര​തി​മാ​സം 10,000 ദി​ർ​ഹ​മാ​ണ്​ ഇ​ൻ​ഷു​റ​ൻ​സാ​യി ല​ഭി​ക്കു​ക. 16,000 ദിർഹത്തിന് മുകളില്‍ ശമ്പളമുളളവർക്ക് പരമാവധി 20,000 ദിർഹമാണ് ലഭിക്കുക. ജോലി നഷ്ടപ്പെട്ട് മൂന്ന് മാസം വരെയാണ് ഇൻഷുറന്‍സ് ലഭിക്കുക.

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

SCROLL FOR NEXT