Gulf

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 8 ന് തുടക്കം

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ തിയതി പ്രഖ്യാപിച്ചു. 2023 ഡിസംബർ 8 മുതല്‍ 2024 ജനുവരി 14 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിലിന്‍റെ 29 മത് എഡിഷന്‍ നടക്കുക.പതിവുപോലെ ഇത്തവണയും ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി നിരവധി പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു.

അറബ് കലാകാരന്മാരായ അഹ്ലം അല്‍ഷംമ്സിയും അസ്സലാ നസ്രിയും പങ്കെടുക്കുന്ന കലാ പരിപാടി കൊക്കക്കോള അരീനയില്‍ ഡിസംബർ 15 ന് നടക്കും. ഇതുകൂടാതെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള കലാകാരന്മാരുടെ പരിപാടികളും ജനപ്രിയ സാംസ്‌കാരിക ഉത്സവമായ സോള്‍ ഡി.എക്സ്.ബിയും എർത്ത് സോള്‍ ഫെസ്റ്റും ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി അരങ്ങേറും.

50 വ‍ർഷം ആഘോഷിക്കുന്ന ഹിപ് ഹോപിന്‍റെ തല്‍സമയ പ്രകടനം കൂടാതെ ഡിസംബർ 8 മുതല്‍ 10 വരെ ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടില്‍ നടക്കുന്ന ഉദ്ഘാടന ആഘോഷങ്ങളില്‍ പ്രാദേശിക അന്താരാഷ്ട്ര സംഗീതജ്ഞരുടെ കലാപരിപാടികളും വിനോദപരിപാടികളും നടക്കും.ഇത് കൂടാതെ വിൽപന, കിഴിവുകൾ, പോപ്പ്-അപ്പ് മാർക്കറ്റുകൾ, എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ, വൈവിധ്യമാർന്ന റീട്ടെയിൽ ഓഫറുകൾ എന്നിവയുമുണ്ടാകും. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ ഷോപ്പിംഗ് ഫെസ്റ്റിവലുകളില്‍ ഒന്നാണിത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT