Gulf

സാറ, കാത്തിരുന്ന കഥാപാത്രം അനശ്വര രാജന്‍

മൈക്ക് എന്ന പുതിയ ചിത്രത്തിലെ സാറയെന്ന കഥാപാത്രം കാത്തിരുന്നതാണെന്ന് നടി അനശ്വര രാജന്‍. സാറ കടന്നുപോകുന്ന മാനസിക പ്രശ്നങ്ങള്‍, പെണ്‍കുട്ടികളോടുളള സമൂഹത്തിന്‍റെ മനോഭാവമടക്കമുളള കാര്യങ്ങളെല്ലാം റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞുവെന്നും അനശ്വര പറഞ്ഞു. ചിത്രത്തിന്‍റെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.

ആണ്‍കുട്ടിയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയും ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആണ്‍കുട്ടിയും , ഈയൊരു ഒറ്റവരികഥയാണ് തന്നെ സിനിമചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സംവിധായകന്‍ വിഷ്ണു ശിവപ്രസാദ് പറഞ്ഞു. കണ്ടന്‍റിനോട് നീതി പുലർത്തിയാണ് ചിത്രം പൂർത്തിയാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തില്‍ നിന്നുളള നല്ല പ്രതികരണം സന്തോഷം നല്കി, എന്നാല്‍ യുഎഇയില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ അത് മറ്റൊരു അനുഭവമാണെന്നും നായകനായ രജ്ഞിത് സജീവ് പറഞ്ഞു. സാമൂഹിക പ്രസക്തിയുളള വിഷയമെന്ന രീതിയിലും സിനിമ വേറിട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

സിനിമയിലെ പാട്ടുകള്‍ പ്രേക്ഷകർ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംഗീത സംവിധാനം നിർവഹിച്ച ഹിഷാം അബ്ദുല്‍ വഹാബ് പറഞ്ഞു. ആഷിഖ് അക്ബര്‍ അലിയാണ് തിരക്കഥ.ചിത്രത്തിന്‍റെ ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT