Gulf

ഓർക്കുക,യുഎഇയില്‍ ഈ മൂന്ന് ഇടങ്ങളില്‍ മാസ്ക് നിർബന്ധമാണ്

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യം ലഘൂകരിച്ചിരുന്നു. രാജ്യത്ത് സ്കൂളുകളില്‍ ഉള്‍പ്പടെ മാസ്ക് ധരിക്കുന്നതില്‍ ഇളവ് നല്‍കിയതായി ആരോഗ്യപ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ബുധനാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തിലാവുക. അതേസമയം മൂന്നിടങ്ങളില്‍ മാസ്ക് ഇപ്പോഴും നിർബന്ധമാണ്.

പൊതുഗതാഗത സംവിധാനങ്ങള്‍

മെട്രോയും ബസും ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്ക് ധരിച്ചുവേണം യാത്ര ചെയ്യാന്‍

ആരോഗ്യകേന്ദ്രങ്ങള്‍

ആശുപത്രികള്‍ ഉള്‍പ്പടെയുളള ആരോഗ്യകേന്ദ്രങ്ങളില്‍ മാസ്ക് ധരിക്കണം

ആരാധനാലയങ്ങള്‍

പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും മാസ്ക് നിർബന്ധമാണ്.

ഇത് കൂടാതെ കോവിഡ് രോഗികള്‍, രോഗലക്ഷണങ്ങളുളളവർ, ആരോഗ്യസങ്കീർതകളുളളവർ എന്നിവരും മാസ്ക് ധരിക്കണം

രാജ്യത്ത് മാളുകള്‍ ഉള്‍പ്പടെയുളള അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നുളള നിയന്ത്രണത്തിനാണ് നാളെ മുതല്‍ മാറ്റം വരുന്നത്. തുറന്ന പ്രദേശങ്ങളില്‍ മാസ്ക് നിർബന്ധമല്ലെന്ന് നേരത്തെ തന്നെ യുഎഇ അറിയിച്ചിരുന്നു. നാളെ മുതല്‍ ഷോപ്പിംഗ് മാളുകള്‍, റസ്റ്ററന്‍റുകള്‍ (ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം മാസ്ക് മാറ്റാനായിരുന്നു ഇതുവരെയുളള അനുമതി) ബാറുകള്‍, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാസ്ക് നിർബന്ധമല്ല. സ്കൂളുകളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് വേണമെങ്കില്‍ ഉപയോഗിക്കാം.നിർബന്ധമല്ല. വിമാനങ്ങളിലും മാസ്ക് നിർബന്ധമല്ല. എന്നാല്‍ വിമാനകമ്പനികള്‍ മാസ്ക് നിഷ്കർഷിക്കുന്നുണ്ടെങ്കില്‍ ധരിക്കണം.യുഎഇയുടെ പൊതു തീരുമാനമാണ് ആരോഗ്യപ്രതിരോധമന്ത്രാലയം അറിയിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം അതത് എമിറേറ്റുകളിലെ ആരോഗ്യമന്ത്രാലയങ്ങള്‍ക്കാണ്. ദേശീയ ആരോഗ്യപ്രതിരോധമന്ത്രാലയത്തിന്‍റെ തീരുമാനത്തിന് തൊട്ടുപിന്നാലെ ദുബായുടെ വിദ്യാഭ്യാസ അധികൃതർ ബുധനാഴ്ച മുതല്‍ ദുബായിലെ സ്കൂളുകളില്‍ മാസ്ക് നിർബന്ധമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗ്രീന്‍ പാസ് കാലാവധി നീട്ടി

അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി യുഎഇ നീട്ടി നല്‍കി. കോവിഡ് പിസിആർ പരിശോധന നെഗറ്റീവായാല്‍ ഗ്രീന്‍ പാസ് 30 ദിവസത്തേക്ക് ലഭ്യമാകും. ബുധനാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാകും. അതേസമയം വാക്സിന്‍ എടുക്കാത്തവർക്ക് ഗ്രീന്‍ പാസ് നിലനിർത്താന്‍ ഏഴ് ദിവസം കൂടുമ്പോള്‍ പിസിആർ പരിശോധന നെഗറ്റീവാകണം. അബുദബിയില്‍ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ് നിർബന്ധമാണ്.

ഐസൊലേഷന്‍ 5 ദിവസം

കോവിഡ് രോഗികളുടെ ഐസൊലേഷന്‍ ദിവസങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി കോവിഡ് രോഗികള്‍ക്ക് 5 ദിവസം മാത്രമാണ് ഐസൊലേഷന്‍ പിരീഡ്. കോവിഡ് രോഗിയുമായി അടുത്ത ബന്ധം പുലർത്തിയവർ ലക്ഷണങ്ങളുണ്ടെങ്കില്‍ പിസിആർ പരിശോധന നടത്തണം. ആരോഗ്യസങ്കീർണതകളുണ്ടെങ്കില്‍ ലക്ഷണങ്ങളിലെങ്കിലും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

പ്രതിദിന കോവിഡ് കണക്കുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതും യുഎഇ നിർത്തി.അതേസമയം ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ കണക്കുകള്‍ കാണാം.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT