A1
Gulf

ആസ്റ്റ‍ർ ആ‍ർദ്രത പദ്ധതി: നി‍ർധന രോഗികള്‍ക്ക് 1000 ശസ്ത്രക്രിയകള്‍, 250 എണ്ണം സൗജന്യം

36 ആം സ്ഥാപകദിനത്തിന്‍റെ ഭാഗമായി ഒരുവർഷം നീണ്ടുനില്‍ക്കുന്ന പദ്ധതികളില്‍ നി‍ർധനരോഗികള്‍ക്ക് സഹായമേകാന്‍ ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയ‍ർ.1000 ശസ്ത്രക്രിയകളില്‍ 250 ശസ്ത്രക്രിയകള്‍ പൂർണമായും സൗജന്യമായി ചെയ്തു നല്‍കും. 750 ശസ്ത്രക്രിയകള്‍ക്ക് 50 ശതമാനം മാത്രമായിരിക്കും പണം ഈടാക്കുക. കൈന്‍ഡ്നെസ് ഈസ് എ ഹാബിറ്റ് എന്നപദ്ധതിയുടെ ഭാഗമായാണ് ശസ്ത്രക്രികള്‍ നടത്തുക.

കൂടാതെ പരിസ്ഥിതിയോടുളള കരുതലായി യുഎഇയിലെ വിവിധ ഇടങ്ങളില്‍ 500 ഗാഫ്, ദേവദാരു മരങ്ങളും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ നട്ടുപിടിപ്പിച്ചിരുന്നു. കൂടാതെ വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ നസീറ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും വിവിധ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.സുസ്ഥിര ഊർജ്ജ ലഭ്യത ഉറപ്പാക്കനായി ദുബായിലെ മെഡ്കെയര്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്കിംഗ് ഭാഗത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പാനലുകളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഉപയോഗപ്പെടുത്തും.

ലോകത്തെ എല്ലാവർക്കും മികച്ചത് സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവന ദൗത്യങ്ങൾ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്ററിൽ ജോലി ചെയ്യുന്ന 28000 പേർക്ക് സൗജന്യ ആരോഗ്യ പരിശോധനാ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT