Gulf

ഒരു ദിർഹത്തിന് 22 കടന്ന് ഇന്ത്യന്‍ രൂപ

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 03 പൈസയാണ് വിനിമയനിരക്ക്. വിവിധ ഏഷ്യന്‍ കറന്‍സികള്‍ക്ക് മൂല്യതകർച്ച പ്രകടമാണ്.രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാനായി എത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവ് അനുഭവപ്പെടുന്നുണ്ടെന്ന് യുഎഇയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

വരും ദിവസങ്ങളില്‍ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തുളളവർ പറയുന്നു. കഴിഞ്ഞ പാദത്തില്‍ ഏറ്റവും അസ്ഥിര സ്വഭാവം പ്രകടമാക്കിയത് ഇന്ത്യ പാകിസ്ഥാന്‍ ഫിലീപ്പീന്‍സ് രാജ്യങ്ങളുടെ കറന്‍സികളാണ്. 10 മുതല്‍ 15 ശതമാനം വരെയാണ് മൂല്യം ഇടിഞ്ഞത്. പണപ്പെരുപ്പം, രാഷ്ട്രീയ സാഹചര്യങ്ങള്‍, ഇന്ധനവില വർദ്ധനവ് ഇതെല്ലാം കറന്‍സിയുടെ മൂല്യത്തെ ബാധിച്ചേക്കാമെന്നുളളതാണ് വിലയിരുത്തല്‍

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

SCROLL FOR NEXT