
റിഷബ് ഷെട്ടി തിരക്കഥ എഴുതി, സംവിധാനം ചെയ്ത ചിത്രം 'കാന്താര ചാപ്റ്റർ 1' വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണം നേടുന്നത്. ആദ്യദിനത്തിൽ എല്ലാ ഭാഷകളിൽ നിന്നുമായി 60 കോടി രൂപ സിനിമ കളക്റ്റ് ചെയ്തതായാണ് ട്രാക്കർമാരായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്.
ഹിന്ദിയിൽ നിന്ന് മാത്രം 19-21 കോടി രൂപ ചിത്രം നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതോടെ ഹിന്ദി മാർക്കറ്റിൽ നിന്ന് ഒരു കന്നഡ ചിത്രം നേടുന്ന രണ്ടാമത്തെ വലിയ ഓപ്പണിങ് എന്ന റെക്കോർഡ് കാന്താര സ്വന്തമാക്കിയിരിക്കുകയാണ്. യാഷിന്റെ കെജിഎഫ് ചാപ്റ്റർ 2 വാണ് ഒന്നാം സ്ഥാനത്തുള്ളത്. കെജിഎഫ് 54 കോടി രൂപയാണ് നേടിയത്.
റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തിയിരിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണിത്. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ.ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ.