Gulf

ദുബായ് കെ എം സി സി സാംസ്കാരിക സമ്മേളനം ഡിസംബർ ഒന്നിന്

യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ എം സി സി ഒരുക്കുന്ന സാംസ്കാരിക സമ്മേളനം ഈദ് അൽ ഇത്തിഹാദ് ഡിസംബർ ഒന്നിന് നടക്കും. വൈകുന്നേരം ആറുമണിമുതല്‍ ദുബായ് ഊദ് മേത്ത അല്‍ നാസർ ലെഷർ ലാന്‍റില്‍ നടക്കുന്ന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉത്ഘാടനം ചെയ്യും.ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി മുഖ്യാതിഥിയായി പങ്കെടുക്കും.

ദുബായ് കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് അതോറിറ്റി സോഷ്യൽ റെഗുലേഷൻ ഡിപ്പാർട്മെന്‍റ് ഡയറക്ടർ മുഹമ്മദ് അൽ മുഹൈറി, ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരും അറബ് പ്രമുഖരും സാമൂഹ്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ ഉന്നത വ്യകതിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കും.

മലയാളികളടക്കമുളള ലക്ഷകണക്കിനാളുകള്‍ക്ക് സുരക്ഷിത തൊഴിലും ജീവിതവും നല്‍കുന്ന യുഎഇ ദേശീയ ദിനമാഘോഷിക്കുമ്പോള്‍ ആ ആഘോഷങ്ങളില്‍ ദുബായ് കെഎംസിസിയും ചേർന്നുനില്‍ക്കുന്നുവെന്ന് ദുബായ് കെഎംസിസി ആഘോഷിക്കുന്നതെന്ന് ദുബായ് കെഎംസിസി ഈദ് അൽ ഇത്തിഹാദ് ആഘോഷ സ്വാഗത സംഘം ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട് പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കുന്ന ഇശൽ നൈറ്റിൽ മാപ്പിളപ്പാട്ട് ഗായകരായ രഹ്ന, ഷാഫി കൊല്ലം, ആദിൽ അത്തു. കണ്ണൂർ മമ്മാലി എന്നിവർ അണിനിരക്കും. കെഎംസിസി കലാകാരന്മാരും വിദ്യാർഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.ദുബായ് കെഎംസിസി ഈദ് അൽ ഇത്തിഹാദ് സ്വാഗത സംഘം ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട്, ജനറൽ കൺവീനർ യഹ്‌യ തളങ്കര, ട്രഷറർ പി.കെ. ഇസ്മായിൽ, ഇബ്രാഹിം മുറിച്ചാണ്ടി തുടങ്ങിയവർ വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT