Global

യുഎഇയില്‍ കല്യാണമേളം, ദുബായ് ഭരണാധികാരിയുടെ മൂന്ന് മക്കളുടെ വിവാഹം ഒരേ വേദിയില്‍

ജസിത സഞ്ജിത്ത്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രന്മാര്‍ വിവാഹിതരായി. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹോദരങ്ങളായ, ദുബായ് ഉപഭരണാധികാരി, ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്,

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് എന്നിവരാണ് വിവാഹിതരായത്.

ഷെയ്ഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമാണ്, ഷെയ്ഖ് ഹംദാന്റെ ജീവിത പങ്കാളി. ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, ഷെയ്ഖ മര്‍യം ബിന്‍ത് ബൂച്ചി അല്‍ മക്തൂമിനേയും ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ഷെയ്ഖ മിദ്യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമിനേയും ജീവിത സഖിമാരാക്കി.

ഇന്‍സ്റ്റാഗ്രാമിലൂടെ ഇവരുടെ സഹോദരിയായ ഷെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദാണ്, വിവാഹ വിവരം അറിയിച്ചത്. ബുധനാഴ്ച രാത്രിയാണ്, മൂന്ന് പേരുടെയും വിവാഹം ഒരേ വേദിയില്‍ നടന്നത്.

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT