Gulf

ദുബായില്‍ ഇനി മദ്യം വീട്ടിലെത്തും ; കൊവിഡ് പശ്ചാത്തലത്തില്‍ ഹോം ഡെലിവറിക്ക് അനുമതി 

THE CUE

ദുബായില്‍ മദ്യം ആവശ്യമുള്ളവര്‍ക്ക് വീടുകളിലെത്തിക്കാന്‍ വില്‍പ്പനയ്ക്ക് അംഗീകൃത ലൈസന്‍സുള്ള കമ്പനികള്‍. എംഎംഐയും, ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്പനിയും സംയുക്തമായാണ് പുതിയ സേവനം ആരംഭിച്ചത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. മദ്യം വാങ്ങാനുള്ള അംഗീകത കാര്‍ഡുള്ളവര്‍ക്കും സന്ദര്‍ശക വിസയിലുള്ള ടൂറിസ്റ്റുകള്‍ക്കും ഈ സേവനം ലഭ്യമാണ്. വാങ്ങുന്നവര്‍ക്ക് 21 വയസ്സ് തികഞ്ഞിരിക്കണമെന്നതാണ് ഉപാധി. മുസ്ലീങ്ങള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതിയില്ലെന്നുമാണ് വ്യവസ്ഥ. ഹോം ഡെലിവറി അവസരം പ്രയോജനപ്പെടുത്തുന്നവര്‍ ഇത് വീട്ടിലെത്തിക്കുമ്പോള്‍ അംഗീകൃത കാര്‍ഡ് കാണിക്കണം.

സന്ദര്‍ശക വിസയിലുള്ളവരാണെങ്കില്‍ പാസ്‌പോര്‍ട്ട് കാണിക്കുകയും വേണം. ലീഗല്‍ ഹോം ഡെലിവറി ഡോട്ട് കോം മുഖേനയാണ് ബുക്ക് ചെയ്യേണ്ടത്. ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി ഓര്‍ഡര്‍ നല്‍കണം. ലഭിക്കുന്നതിന് 30 മിനിട്ട് മുന്‍പ് ഉപയോക്താവിന് ഇതുസംബന്ധിച്ച് എസ്എംഎസ് ലഭിക്കും. 50 ദിര്‍ഹമാണ് വീട്ടില്‍ എത്തിക്കുന്നതിനുള്ള പ്രത്യേക ചാര്‍ജ്. കൂടാതെ കുറഞ്ഞത് 250 ദിര്‍ഹത്തിന്റെ മദ്യം വാങ്ങുകയും വേണമെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. നേരത്തേ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമാണുണ്ടായിരുന്നത്. ബുക്ക് ചെയ്തവര്‍ അംഗീകൃത വിതരണ കേന്ദ്രങ്ങളില്‍ പോയി അവ ഏറ്റുവാങ്ങുന്നതായിരുന്നു രീതി.

കേരള ക്രൈം ഫയല്‍സിനായി മുടി മാറ്റാന്‍ പറഞ്ഞപ്പോള്‍ ആദ്യമുണ്ടായത് ഒരു ഞെട്ടലായിരുന്നു: നൂറിന്‍ ഷെരീഫ്

ഉറുമ്പിനെ കാണിക്കുമ്പോൾ അത് ശരിക്കും നടക്കുന്ന ശബ്ദം വരെ ഉപയോ​ഗിച്ചിട്ടുണ്ട്; പ്രേമത്തിലെ ശബ്ദങ്ങളെക്കുറിച്ച് വിഷ്ണു ​ഗോവിന്ദ്

ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് പാടിയ ‘മുസ്റ്റാഷ്’; ‘മീശ’ യിലെ പ്രൊമോഷണൽ ഗാനം ശ്രദ്ധ നേടുന്നു

"അച്ഛന്റെ കഥ പറയുന്നത് ഒറ്റ ടേക്ക്'; കഥ കേൾക്കുന്നതിന് മുൻപ് തന്നെ ഓകെ പറഞ്ഞതാണ് കെസിഎഫ്-2 ; സിറാജുദ്ധീൻ നാസർ അഭിമുഖം.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

SCROLL FOR NEXT