Gulf

കുട്ടികള്‍ക്ക് ആനിമേഷന്‍റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച് ഷാർജ പുസ്തകോത്സവം

പുസ്തകങ്ങളുടെയും വായനയുടേയും ഉത്സവം മാത്രമല്ല ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. കുട്ടികളുടെയും മുതിർന്നവരുടെയും ഭാവനയേയും സർഗ്ഗാത്മകതയേയും അനാവരണം ചെയ്യുന്ന നിരവധി സെഷനുകളും പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. 6 വയസിന് മുകളിലുളള കുട്ടികള്‍ക്കായാണ് ആനിമേഷന്‍റെയും ഗ്രാഫിക് മോഷന്‍റെയും രസകരമായ സെഷനുകള്‍ നല്‍കുന്നത്.

കൗതുകകരമാകുന്ന വ‍ർക്ക് ഷോപ്പില്‍ ഓരോരുത്തരും അവരവരുടെ ടാബുകളില്‍ സ്റ്റോപ് മോഷന്‍ സ്റ്റുഡിയോ ആപ്പ് ഉപയോഗിച്ച് ആനിമേറ്റ് ചെയ്യുന്നതെങ്ങനെയെന്ന് പരിശീലിപ്പിക്കുന്നു. ചിത്രങ്ങളെടുക്കുക, അതോടൊപ്പം സ്റ്റോപ്പ് മോഷൻ സ്റ്റുഡിയോ ആപ്പ് ഉപയോഗിച്ച് കുട്ടികൾക്ക് ഒരു ആനിമേറ്റഡ് സിനിമയുടെ പിന്നിലെ ആശയങ്ങളെക്കുറിച്ച് അറിയാൻ അവസരം നല്‍കുകയാണ് ഇവിടെ, റോബോട്ടിക്സ് പരിശീലകനും സ്റ്റെം കോച്ചുമായ നൂർ ഇമാദ് പറഞ്ഞു.

യുഎഇയുടെ ചരിത്രത്തെയും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങള്‍ ഉള്‍പ്പടെ നാല് സെഷനുകളിലായാണ് വർക്ക് ഷോപ്പ് നടക്കുന്നത്. കുട്ടികള്‍ക്ക് സിനിമകൾക്കായി അവരുടെ ആനിമേറ്റഡ് പ്രോജക്റ്റുകൾ സൃഷ്ടിക്കാൻ പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ലെന്ന് നൂർ ഇമാദ് പറഞ്ഞു. വർക്ക്ഷോപ്പിൽ എന്താണ് പരിശീലിച്ചത് എന്നത് അവർക്ക് വീട്ടിൽ പോയി അവരുടെ മൊബൈൽ ഫോണുകളിലോ ടാബ്‌ലെറ്റുകളിലോ ഫോട്ടോകൾ എടുത്ത് സ്റ്റോപ്പ് മോഷൻ സ്റ്റുഡിയോ ആപ്പിൽ വീണ്ടും പരിശീലിക്കാം. കുട്ടികളുടെ സർഗ്ഗാത്മകതയും ഭാവി അവസരങ്ങളും വളർത്തുന്നതിന് സാധ്യതകളുടെ ഒരു ലോകമാണ് തുറക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി കുട്ടികളാണ് ഓരോ ദിവസവും വർക്ക് ഷോപ്പിന്‍റെ ഭാഗമാകുന്നത്.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT