Gulf

പുസ്തകപ്രകാശനങ്ങളാല്‍ സമ്പന്നം ഷാ‍ർജ പുസ്തകോത്സവം

വിമലമീയോർമ്മകൾ പ്രകാശനം ചെയ്തു

തൃശൂർ വിമല കോളേജിലെ പഴയകാല ഓർമ്മകൾ കോർത്തിണക്കി തയ്യാറാക്കിയ 'വിമലമീയോർമ്മകൾ' പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. യുഎഇ യിലെ വിമല കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ വിമെക്സ് ന്‍റെ സ്വപ്ന സാക്ഷാത്കാരം ആണീ പുസ്തകം. ഫാദർ ഡേവിഡ് ചിറമ്മേല്‍ അച്ചൻ ഖലീജ് ടൈംസ് എഡിടോറിയൽ ഡയറക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിലിനു ആദ്യ കോപ്പി നൽകി പ്രകാശന കർമം നിർവഹിച്ചു. വിമല കോളേജ് മുൻ അധ്യാപികമാരായ പ്രൊഫ. റോസ്, പ്രൊഫ. എലിസബത്ത് എന്നിവർ സംബന്ധിച്ചു. രശ്മി ഐസക് അധ്യക്ഷത വഹിച്ചു. സജ്‌ന അബ്ദുല്ല, ഷെമീൻ റഫീഖ്, ചാൾസ് പോൾ സംസാരിച്ചു. ഷൈൻ ഷാജി, മനോജ്‌ കെ വി എന്നിവർ പുസ്തകം പരിചയപ്പെടുത്തി. നൂറിൽ പരം ഓർമ്മകൾ കോർത്തിണക്കിയ പുസ്തകത്തിന്‍റെ എഡിറ്റിംഗ് നിർവഹിച്ചത് രശ്മി ഐസക്കും ഹരിതം ബുക്സിന്‍റെ പ്രതാപൻ തായാട്ടും ചേർന്നാണ്.

വിമലമീയോർമ്മകൾ പ്രകാശനം ചെയ്തു

പി ശ്രീകലയുടെ കവിതാസമാഹാരം "പെയ്‌തൊഴിയുമ്പോള്‍' പ്രകാശനം ചെയ്‌തു

ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പി ശ്രീകലയുടെ കവിതാസമാഹാരം 'പെയ്‌തൊഴിയുമ്പോള്‍' റൈറ്റേഴ്‌സ് ഹാളില്‍വെച്ച് പ്രകാശനം ചെയ്‌തു. എഴുത്തുകാരന്‍ കെ പി രാമനുണ്ണിയില്‍ നിന്നും കെ ജയദേവന്‍ പുസ്‌തകം ഏറ്റുവാങ്ങി. വി എസ് ബിന്ദു മുഖ്യതിഥിയായ ചടങ്ങില്‍ ഷാബു കിളിത്തട്ടില്‍ പുസ്തക പരിചയം നടത്തി. ഷാര്‍ജ മാസ്സ്, ദുബായ്, ഓര്‍മ എന്നീ സംഘടനകളുടെ രക്ഷധികാരികള്‍, എന്‍ കെ കുഞ്ഞഹമ്മദ് ഹമീദ്, ഓര്‍മ സെക്രട്ടറി അനീഷ് മണ്ണാര്‍ക്കാട്, മാസ്സ് സെക്രട്ടറി മനു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രണയം/ ലൈംഗികത/ സ്ത്രീപുരുഷ ബന്ധങ്ങള്‍/ സാമൂഹ്യബന്ധങ്ങള്‍/ പ്രകൃതി/ ജീവലോകം എന്നിങ്ങനെ ബഹുമുഖമായ ഇടങ്ങളെയാണ് ശ്രീകലയുടെ പെയ്‌തൊഴിയുമ്പോള്‍ വിശകലനം ചെയ്യുന്നത്.

പി ശ്രീകലയുടെ കവിതാസമാഹാരം "പെയ്‌തൊഴിയുമ്പോള്‍' പ്രകാശനം ചെയ്‌തു

ഗിന്നസ് റശീദിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

73 മണിക്കൂർ തുടർച്ചയായി പ്രചോദന പ്രഭാഷണം നടത്തി ഗിന്നസ് റിക്കോർഡ് നേടിയ എം എ റശീദിന്‍റെ കനൽ വഴികൾ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഗിന്നസ് റെക്കോർഡിലേക്കു എത്തിപ്പെട്ട സാഹചര്യമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം .ആത്‌മ കഥാംശമുള്ള അനുഭവക്കുറിപ്പുകളാണ് എഴുതിയതെന്നു ഗിന്നസ് റശീദ് പറഞ്ഞു .ഷാർജ പുസ്തകമേള എക്സ്റ്റേണൽ അഫയേസ് എക്സി .മോഹൻകുമാർ കലിമ ഗ്രൂപ്പ് മേധാവി എം കെ മാനൂട്ടിക്ക് നൽകിയാണ് പ്രകാശനം ചെയ്തത് .കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു .വി പി ഇസ്മായീൽ ,ഷാബു കിളിത്തട്ടിൽ ,ബഷീർ തിക്കോടി ,അശ്‌റഫ് താമരശ്ശേരി ,ജിജോ ജലാൽ സംസാരിച്ചു .

ഗിന്നസ് റശീദിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

ഉമ്മന്‍ചാണ്ടിയുടെ ‘ഇതിഹാസം’ എം.എം ഹസ്സന്‍ പ്രകാശനം ചെയ്തു  

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ‘ഇതിഹാസം’ എന്ന പുസ്തകം യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പ്രകാശനം ചെയ്തു. കെ.പി.കെ വെങ്ങര പുസ്തകം ഏറ്റുവാങ്ങി. നിയമസഭയിലെ ഉമ്മന്‍ചാണ്ടിയുടെ അര നൂറ്റാണ്ടിനെ ആസ്പദമാക്കി വീക്ഷണം പ്രസിദ്ധീകരിച്ച ‘ഇതിഹാസം’ ഈ പുസ്തകോത്സവത്തിലെ ശ്രദ്ധേയ പുസ്തകമാണെന്ന് എം.എം ഹസ്സന്‍ അഭിപ്രായപ്പെട്ടു. തന്‍റെ രാഷ്ട്രീയ പൊതുപ്രവര്‍ത്തന കാലഘട്ടത്തിലുടനീളം ഉമ്മന്‍ചാണ്ടിയുടെ സജീവ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ ഹസ്സന്‍, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ കാരുണ്യ പദ്ധതി, കുട്ടികള്‍ക്കായുള്ള ചികിത്സ പദ്ധതികള്‍, ജനസമ്പര്‍ക്ക പരിപാടി എന്നിവ അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളുടെ ശ്രദ്ധേയമായ ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടി. ചിരന്തന പബ്ലിക്കേഷന്‍സാണ് പുസ്തക പ്രകാശനത്തിന് നേതൃത്വം നല്‍കിയത്. ജയ്ഹിന്ദ് ടിവി മിഡിലീസ്റ്റ് ചീഫ് എല്‍വിസ് ചുമ്മാര്‍ അവതാരകനായിരുന്നു. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ബോര്‍ഡ് ഡയറക്ടര്‍ മുരളീധരന്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഡോ.തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉമ്മന്‍ചാണ്ടിയുടെ ‘ഇതിഹാസം’ എം.എം ഹസ്സന്‍ പ്രകാശനം ചെയ്തു

എം.എം ഹസ്സന്‍റെ ‘ഓര്‍മ്മച്ചെപ്പ്’ രണ്ടാം പതിപ്പ് എം.എ യൂസഫലി പ്രകാശനം ചെയ്തു

രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി നല്ല ബന്ധങ്ങള്‍ കാത്തു സൂക്ഷിയ്ക്കുന്ന വ്യക്തിത്വമാണ് എം.എം ഹസ്സനെന്ന് പ്രമുഖ വ്യവസായിയും നോര്‍ക-റൂട്‌സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍റെ ആത്മകഥയായ ‘ഓര്‍മ്മച്ചെപ്പ്’ രണ്ടാം പതിപ്പ് പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ലുലു ഗ്രൂപ് ചെയര്‍മാന്‍ കൂടിയായ എം.എ യൂസഫലി.എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും ഒരു പോലെ സ്‌നേഹബന്ധങ്ങള്‍ തുടരുന്നവരുടെ എണ്ണം കുറവാണ്. ഈ കാലഘട്ടത്തില്‍ ഹസ്സന്‍ വ്യത്യസ്തനായ വ്യക്തിത്വമാണെന്നും യൂസഫലി പറഞ്ഞു. പൊതുരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള അര നൂറ്റാണ്ടിലേറെക്കാലത്തെ ഓര്‍മകളും അനുഭവങ്ങളുമാണ് ഈ പുസ്തകത്തിലൂടെ താന്‍ എഴുതിയതെന്ന് എം.എം ഹസ്സന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹിം ആദ്യ കോപ്പി ഏറ്റുവാങ്ങി. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തി.ഇത് സ്‌നേഹത്തിന്‍റെ പുസ്തകമാണെന്ന് അവതാരിക എഴുതിയ ടി.പത്മനാഭന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. നിരവധി പ്രമുഖർ പങ്കെടുത്തു

എം.എം ഹസ്സന്‍റെ ‘ഓര്‍മ്മച്ചെപ്പ്’ രണ്ടാം പതിപ്പ് എം.എ യൂസഫലി പ്രകാശനം ചെയ്തു

സാദിഖ് കാവിലിന്‍റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

മാധ്യമപ്രവർത്തകനായ സാദിഖ് കാവിലിന്‍റെ രണ്ട് പുസ്തകങ്ങള്‍ ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. ഖുഷി’ എന്ന ഇംഗ്ലീഷ് പുസ്തകം ചിത്രകാരി റുക്സീന മാധ്യമപ്രവർത്തകയും കവയിത്രിയുമായ വനിതാ വിനോദിന് നൽകിയാണ് പ്രകാശനം ചെയ്തത്. കവി മുരളി മംഗലത്ത് കല്ലുമ്മക്കായയും ആർതർ വില്യം, നൗറ റഷീദ് എന്നിവർ ഖുഷിയും പരിചയപ്പെടുത്തികേരളത്തിൽ നടന്ന ഒരു മതപണ്ഡിതന്‍റെ മരണത്തിന്‍റെ ദുരൂഹതയുടെ അന്വേഷണം പ്രമേയമായ കല്ലുമ്മക്കായ അടക്കം 9 കഥകളുടെ സമാഹാരമാണ് കല്ലുമ്മക്കായെയന്ന് സാദിഖ് കാവില്‍ പറഞ്ഞു. ഗൾഫ് പശ്ചാത്തലത്തിലെഴുതിയ കുട്ടികൾക്ക് വേണ്ടിയുള്ള നോവലാണ് ഖുഷി.അത് ഇംഗ്ലീഷിലേക്ക് കൂടിയെത്തുന്നതോടെ പ്രവാസികളായ കുട്ടികളിലേക്ക് കൂടുതലായി ഖുഷിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഖുഷി വിവർത്തനം ചെയ്ത മാധ്യമപ്രവർത്തകൻ ഭാസ്കർ രാജ്, മാക്ബെത് പബ്ലിക്കേഷൻസ് എംഡി എം.എ. ഷഹ്നാസ്, ബുക് ഫ്രെയിം പബ്ലിക്കേഷൻസ് ജോസഫ് മൈക്കിൾ, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ്, പ്രവീൺ പാലക്കീൽ എന്നിവർ പ്രസംഗിച്ചു. സുമയ്യ മല്ലശ്ശേരി അവതാരകയായിരുന്നു.

സാദിഖ് കാവിലിന്‍റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

SCROLL FOR NEXT