Gulf

പുസ്തകോത്സവത്തില്‍ ഷാരൂഖ് ഖാനെത്തി, ജനസാഗരമായി ഷാ‍ർജ

സത്യസന്ധവും സൗമ്യതയുമുളള ഹൃദയം സൂക്ഷിക്കുക, വിജയകരമായി ജീവിതം നയിക്കാന്‍ നമ്മുടെ ഹൃദയത്തിലെ ഈ രണ്ട് ഗുണങ്ങളേക്കാള്‍ കൂടുതലായി മറ്റൊന്നും ആവശ്യമില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. യുഎഇയിലെ അക്ഷരനഗരിയിലെത്തിയ ഷാരൂഖ് ഖാനെ കാണാന്‍ പതിനായിരങ്ങളാണ് ഷാർജ എക്സ്പോ സെന്‍ററിലേക്ക് എത്തിയത്.ഇന്‍റർനാഷണല്‍ ഐക്കണ്‍ ഓഫ് സിനിമാ ആന്‍റ് കള്‍ച്ചറല്‍ നറേറ്റീവ് പുരസ്കാരം എസ്ബിഎ ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരിയില്‍ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി.

ജീവിതത്തിന്‍റെ ഒരുഘട്ടത്തില്‍ പതറിപ്പോകുന്ന സന്ദർഭങ്ങളുണ്ടാകും. ആ നിമിഷത്തില്‍ ഹൃദയത്തില്‍ സത്യസന്ധതയും സൗമ്യതയും സൂക്ഷിച്ചാല്‍ ജീവിതത്തില്‍ വിജയമുണ്ടാകും, ഷാരൂഖ് പറഞ്ഞു. ഓസ്കാർ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വൈകീട്ട് ആറുമണിയോടെ ആരംഭിക്കുന്ന പരിപാടിയിലേക്ക് എത്തുന്ന ഷാരൂഖ് ഖാനെ കാണാനായി ആരാധകർ ഏറെ നേരത്തെ തന്നെ ബോള്‍റൂമിലെത്തിയിരുന്നു. ആർപ്പുവിളികളോടെയാണ് ജനക്കൂട്ടം അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇന്ന് വെള്ളിയാഴ്ചയായതുകൊണ്ട് നാലുമണിക്കാണ് പുസ്തകോത്സവത്തില്‍ സന്ദർശകർക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ രാവിലെതന്നെ എക്സ്പോ സെന്‍ററിലെത്തി ക്യൂ നിന്നവരും നിരവധി. തിരക്ക് കാരണം എക്സ്പോ സെന്‍ററിനുളളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ പുറത്ത് സ്ഥാപിച്ചിട്ടുളള വലിയ സ്ക്രീനില്‍ ഇഷ്ടനടനെ കണ്ട് തൃപ്തിപ്പെട്ടവരുമുണ്ട്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT