Gulf

ദുബായില്‍ ആവേശം വാനോളം, ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്ക് നേർ

ഏഷ്യാകപ്പ് ഫൈനലിന് മുന്‍പുളള ഫൈനലെന്ന് വിലയിരുത്തപ്പെടുന്ന ഇന്ത്യാ പാകിസ്ഥാന്‍ പോരാട്ടത്തിന് ഇന്ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം പ്രാദേശിക സമയം വൈകീട്ട് ആറ് മണിക്കാണ് ആരംഭിക്കുക. മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ വിറ്റുപോയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറില്‍ നടന്ന ട്വന്‍ടി ട്വന്‍ടി ലോകകപ്പില്‍ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് ഇന്ത്യയെ തകർത്തിരുന്നു. മത്സരത്തിന് മുന്നോടിയായുളള പരിശീലനത്തിനെത്തിയപ്പോള്‍ ആയിരകണക്കിന് ആരാധകരാണ് പ്രിയ താരങ്ങളെ കാണാനായി എത്തിയത്.

ആസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുളള പരിശീലന പരമ്പരകൂടിയാണ് ഏഷ്യാകപ്പ്. ക്രിക്കറ്റിലെ ആദ്യപത്ത് റാങ്കിംഗില്‍ വരുന്ന ടീമുകളില്‍ അഞ്ച് ടീമും ഏഷ്യാകപ്പില്‍ മാറ്റുരയ്ക്കുന്നുണ്ട്. എന്നാല്‍ എന്നത്തേയും പോലെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തീപാറുമെന്ന് ഉറപ്പ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT