Blogs

പ്രിയ രാഹുൽ, സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക, താങ്കളെ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്

ഇന്ന് രാഹുൽ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി. സുധാ മേനോന്‍ എഴുതുന്നു

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാമൂഹ്യ-സാംസ്കാരിക മൂലധനങ്ങളിൽ ഒന്ന് ആയിരുന്നു " പപ്പു മോൻ " നരേട്ടീവ്. രാഹുൽ ഗാന്ധിയെ വെറും രാജകീയ പ്രിവിലേജിൽ അഭിരമിക്കുന്ന വിഡ്ഢിയായി ഇന്ത്യൻ ജനതക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത്കൃത്യമായ പ്ലാനിങ്ങോടെ , അതിസൂക്ഷ്മമായി നടപ്പാക്കപ്പെട്ട ഒരു പദ്ധതി ആയിരുന്നു. ആണത്ത ദേശീയതയ്ക്ക് മാത്രമേ ദേശ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ എന്ന പൊതുബോധം 'ചൗക്കിദാർ വേഴ്സസ്‌ പപ്പുമോൻ' എന്ന നരേട്ടീവിലൂടെ കൃത്യമായി ഹിന്ദി ഹൃദയഭൂമിയിൽ ഉഴുതു മറിക്കുന്നതിൽ അവർ വിജയിച്ചു.

ഇന്ന് രാഹുൽ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേൽ, മനോഹരമായിരുന്നു ആ സംഭാഷണം. നമ്മളെല്ലാവരും കേൾക്കേണ്ട ഒന്ന്.

സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയൻ മൂല്യബോധവും, സോഷ്യലിസ്റ് ചിന്തയുടെ സ്വാധീനവും രാഹുൽഗാന്ധിയുടെ ചോദ്യങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു. നിലനിൽക്കുന്ന നിയോലിബറൽ വ്യവസ്ഥ കൂടുതൽ മാനവികവും, വികേന്ദ്രീകൃതവും, ശാക്തീകരണത്തിൽ ഊന്നിയതും ആക്കാനുള്ള പ്രായോഗിക സമീപനങ്ങൾ ആയിരുന്നു രഘു രാം രാജൻ പങ്കു വെച്ചത്.

ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സങ്കീർണ്ണതകളുടെ ആഴവും, പരപ്പും, ഘടനാപരമായ വൈവിധ്യങ്ങളും, അധികാരകേന്ദ്രീകരണമുണ്ടാക്കുന്ന അപചയങ്ങളും, വളർന്നു വരുന്ന സാമൂഹ്യഅകലങ്ങളും, ജാതിയും ഒക്കെ വളരെ വ്യക്തതയുടെ രാഹുൽഗാന്ധിയുടെ സംഭാഷണത്തിൽ കടന്നു വരുന്നുണ്ട്. അധികാരവികേന്ദ്രീകരണവും, പഞ്ചായത്തുകളുമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കിയത് എന്ന് എടുത്തു പറയുന്നുണ്ട് അദ്ദേഹം. സമഗ്രാധിപത്യത്തിന്റെ എല്ലാ രൂപങ്ങളെയും എതിർക്കുന്നതോടൊപ്പം,ആഗോളസമ്പത് വ്യവസ്ഥയുടെ അടിസ്ഥാന വൈരുധ്യങ്ങളും ചർച്ച ചെയ്യുന്ന സംവാദത്തിൽ, സമ്പത്തിന്റെ തുല്യമായ വിതരണം ആണ് ഇന്ത്യക്ക് അനിവാര്യംഎന്ന് രണ്ടുപേരും സമ്മതിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം. "There is an infrastructure of division and an infrastructure of hatred, and that poses a big a problem" എന്ന് സമകാലിക ഇന്ത്യയെ രാഹുൽഗാന്ധി സുവ്യക്തമായി അടയാളപ്പെടുത്തിയപ്പോൾ, അതിനോട് യോജിച്ചുകൊണ്ട് സാമൂഹ്യ ഐക്യം ഒരു 'പൊതുനന്മ' ആണെന്ന്‌ രഘുറാം രാജൻ ഉത്തരം പറഞ്ഞ നിമിഷം ആണ് എനിക്ക് അതിരില്ലാത്ത ആദരവ് ആ രണ്ടു മനുഷ്യരോടും തോന്നിയത്.

പൊതുജനാരോഗ്യം കമ്പോളവൽക്കരിക്കാൻ പാടില്ലാത്ത ഒരു പൊതു നന്മ ആകുന്നത് പോലെത്തന്നെ പരമപ്രധാനമാണ് വൈവിധ്യങ്ങളുടെ ഈ നാട്ടിൽ സമാധാനപരമായ സാമൂഹ്യസഹവർത്തിത്വവും ഒരു പൊതുനന്മയാകുന്നത് എന്ന് ഈ സംഭാഷണം നമ്മെ ഓർമിപ്പിക്കുന്നു.അതിലുപരി എക്കാലവും എല്ലാ ഭരണാധികാരികൾക്കും പ്രസക്തമാകേണ്ട മറ്റൊന്ന് കൂടി രാഹുൽ ഗാന്ധി പറയുന്നുണ്ട്. ഏകമാനമായ ഒരു പരിഹാരം ഇന്ത്യയിൽ ഒരിക്കലും പ്രായോഗികമാകില്ലെന്ന ഉത്തമബോധ്യം. ഇന്ത്യയിലെ അസമത്വങ്ങളുടെയും, വൈവിധ്യങ്ങളുടെയും അന്തസത്ത മനസിലാക്കിക്കൊണ്ടുള്ള,സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ, ഒരു വിശാല-വികേന്ദ്രീകൃതമോഡൽ ആണ് ഇനിയുള്ള കാലം ഇന്ത്യക്ക്‌ ആവശ്യം എന്ന തിരിച്ചറിവ്... പ്രിയപ്പെട്ട രാഹുൽ ഗാന്ധി താങ്കൾ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക... താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്..

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

SCROLL FOR NEXT