Blogs

ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴച്ചതും ഇതേ പോലീസ് ആയിരുന്നു

കേരളം ലോകോത്തര മോഡൽ ഒന്നും ആയില്ലെങ്കിലും സാരമില്ല, അത്യാവശ്യം മനുഷ്യത്വവും, കോമൺസെൻസും, കരുണയും, ഉത്തരവാദിത്വ ബോധവും ഉള്ള പോലീസും, ഉദ്യോഗസ്ഥരും, അധികാരികളും എങ്കിലും ഉണ്ടായാൽ മതിയായിരുന്നു. ആ കുട്ടി വിരൽ ചൂണ്ടുന്നത് നമ്മൾ നിരന്തരം മേനി പറഞ്ഞുകൊണ്ടിരിക്കുന്ന സമത്വത്തിന്റെയും, സാമൂഹ്യനീതിയുടെയും, മാനവികതയുടെയും 'റൊമാന്റിസൈസ്ഡ് ' വ്യാഖ്യാനങ്ങളുടെ കാപട്യങ്ങൾക്കു നേർക്കാണ്. മനുഷ്യർ വരുമാനമോ, ജോലിയോ ഇല്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഈ മഹാമാരിയുടെ കാലത്ത് തന്നെ മൂന്ന് സെന്റിന്റെ കേസുകൾ അത്യധികം ആവേശത്തോടെ, ചോറുണ്ണാൻ പോലും അനുവദിക്കാതെ ഏറ്റെടുക്കുന്ന പോലീസ് എന്ത് തരം കേരളത്തെയാണ് പ്രതിനിധീകരിക്കുന്നത്? ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴച്ചതും ഇതേ പോലീസ് ആയിരുന്നു.

അൻവറിനെയും, തോമസ് ചാണ്ടിയെയും അതുപോലുള്ള വൻകിട കയ്യേറ്റക്കാരെയും അവർ ഒരിക്കലും വലിച്ചിഴക്കുകയോ, അവരുടെ മക്കളുടെ മുഖത്ത് നോക്കി 'ഡാ നിർത്തെടാ' എന്ന് ആക്രോശിക്കുകയോ ചെയ്യില്ല. പ്രിവിലേജുകൾ ഇല്ലാത്ത സാധുക്കളോടു എപ്പോഴും അധികാരത്തിന്റെ ഭാഷ ഇങ്ങനെതന്നെയാണ്. ഏതെങ്കിലും കുറച്ചു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ദളിതരെയും, ഭൂരഹിതരെയും ജനപ്രതിനിധികൾ ആക്കി ആഘോഷിച്ചാൽ തീരുന്നതല്ല ആ അഹങ്കാരവും പുച്ഛവും. ഭൂമി കയ്യേറുന്ന മാഫിയകൾക്ക് എതിരെ നടപടി എടുക്കുമ്പോൾ പോലീസും ഭരണകൂടവും കാണിക്കുന്ന ശ്രദ്ധയും, ബഹുമാനവും, കാലതാമസവും ഒന്നും തന്നെ മൂന്ന് സെന്റിൽ താമസിക്കുന്ന രോഗികളായ സാധുക്കളുടെ കാര്യത്തിൽ ഉണ്ടാകാത്തത് അത്ര നിഷ്‌ക്കളങ്കം ഒന്നുമല്ല. കടുത്ത അനീതിയും, മനുഷ്യവിരുദ്ധവും ആണത്. പൊലീസിന് അല്പമെങ്കിലും കരുണയും നീതിബോധവും ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാൻ പറ്റുമായിരുന്ന ഈ രണ്ടു മരണങ്ങൾ അതുകൊണ്ടു തന്നെ കൊലപാതകങ്ങൾ ആണ്, ആത്മഹത്യ അല്ല. ഇൻസ്റ്റിറ്റ്യുഷണൽ മർഡർ. അങ്ങനെതന്നെ നമ്മൾ പറയണം.

ഏറ്റവും വേദന ഇത്തരം തിരിച്ചറിവുകൾ ഉണ്ടാകാൻ എപ്പോഴും ഓരോ ജീവൻ കുരുതി കൊടുക്കേണ്ടി വരികയും ആ ദുരന്തങ്ങളുടെ ഓർമയിൽ വിതുമ്പി ജീവിക്കാൻ കുഞ്ഞുങ്ങളുടെ ജീവിതം ബാക്കിയാവുകയും ചെയ്യുന്നു എന്നുള്ളതാണ്. ഇനി ഒരു ചർച്ച ഉണ്ടാവാൻ അടുത്ത ഒരു ദുരന്തം ഉണ്ടാകണം. ബാക്കിയെല്ലാം മാറ്റമില്ലാതെ തുടരും..

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT