Blogs

'ഓട്ടോഗ്രാഫ് വാങ്ങാന്‍ നല്ല തിരക്കായിരുന്നു, ഉള്ളിലെ കെടാവിളക്ക് അണയാതെ കാക്കുകയെന്ന് ടീച്ചര്‍ എഴുതി'

ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് സുഗതകുമാരി ടീച്ചറുടെ കവിത ആദ്യമായി കേള്‍ക്കുന്നത്. ഞങ്ങളുടേത് കൂട്ടുകുടുംബമായിരുന്നു. ചെറിയച്ഛന്‍മാര് നല്ലോണം കവിത പാടും. വീടിന്റെ ഉമ്മറത്തിരുന്ന് ഉറക്കെ കവിത ചൊല്ലും. ചെറിയച്ഛന്‍ പാടിയ സുഗതകുമാരി ടീച്ചറുടെ ഗജേന്ദ്രമോക്ഷമാണ് ആദ്യം കേട്ടത്. 'ഒരു താമരമലര്‍കൂടി ഇരുണ്ടുചുവന്നോരിതളുകള്‍ പാതിവിടര്‍ന്നൊരു പുലരിത്താമര മലരുംകൂടി വിളിച്ചുകരഞ്ഞിട്ടര്‍പ്പിക്കുന്നേന്‍' - എന്നിങ്ങനെ വരികള്‍ താരസ്ഥായിയിലുള്ള ശ്രുതിയില്‍ ചെറിയച്ഛന്‍ പാടുന്നു.

അങ്ങനെയാണ് ആ പേരും കവിതയുമെല്ലാം അറിയുന്നത്. ആ കവിതയാണ് ആദ്യമായി ഹൃദിസ്ഥമാക്കിയത്. അതിനുശേഷം അവരുടെ മറ്റു പല കവിതകളും ഹൃദിസ്ഥമാക്കി. അടുത്തുകാണണമെന്ന ആഗ്രഹത്തില്‍ ചെന്നുനിന്നത് കോളജില്‍ പഠിക്കുമ്പോഴാണ്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതാണ് ടീച്ചര്‍. ഓട്ടോഗ്രാഫ് വാങ്ങാന്‍ നല്ല തിരക്കായിരുന്നു. അടുത്തുചെന്ന് നിന്ന് വാങ്ങാനൊന്നും അപ്പോള്‍ പറ്റില്ലായിരുന്നു. യൂണിയന്‍ ഭാരവാഹികളാണ് നമ്മുടെ പുസ്തകം വാങ്ങി ടീച്ചറുടെ എഴുത്തും ഒപ്പും മേടിച്ച് തരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഉള്ളിലെ കെടാവിളക്ക് അണയാതെ കാക്കുക' എന്നായിരുന്നു എന്റേതില്‍ ടീച്ചര്‍ എഴുതിയത്. ഒരുപാട് കാലം അത് സൂക്ഷിച്ചുവെച്ചു. പക്ഷേ വീട്മാറ്റത്തിനിടെ പലകാര്യങ്ങള്‍ നഷ്ടപ്പെട്ട കൂട്ടത്തില്‍ അതും പോയി. പിന്നെ ടീച്ചറെ നേരില്‍ കാണാനോ സംസാരിക്കാനോ പറ്റിയിട്ടില്ല. ആദ്യം പഠിച്ചതുകൊണ്ടാകണം ടീച്ചറുടെ ഒരു കവിതയെന്ന് പറയുമ്പോള്‍ ഗജേന്ദ്രമോക്ഷമാണ് ആദ്യം ഓര്‍മ്മയില്‍ വരിക.ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT