Blogs

ഇവരെ കണക്കിലെടുക്കാതെ ഒരു വൈറസിനെയും നിങ്ങള്‍ക്ക് പ്രതിരോധിക്കാനാവില്ല

എന്‍. ഇ. സുധീര്‍

രാജ്യത്തെ അറിയാത്തവര്‍ രാജ്യം ഭരിച്ചാല്‍ ഇങ്ങനെയിരിക്കും. കൊറോണ വൈറസിന്റെ ദുരന്തത്തിനു മുന്‍പ് വെള്ളം കിട്ടാതെ, ഭക്ഷണം കിട്ടാതെ ഇവര്‍ വഴിയോരത്ത് കുഴഞ്ഞു വീണു മരിച്ചു പോകും.ഇവരെ കണക്കിലെടുക്കാതെ ഒരു വൈറസിനെയും നിങ്ങള്‍ക്ക് പ്രതിരോധിക്കാനാവില്ല. ഇവര്‍ക്ക് വിശപ്പിനു മേല്‍ മറ്റൊന്നിനെയും ഭയമില്ല. നിങ്ങള്‍ക്ക് ഈ ജനക്കൂട്ടം കാനേഷുമാരിയിലെ വെറും അക്കങ്ങളായിരിക്കാം. ഒരു വേള തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴും ഇവരുടെ വിരലടയാളങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവാം. എന്നാല്‍ അറിയുക, കൊറോണയില്‍ നിന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ സുരക്ഷിതരാവണമെങ്കില്‍, നിശ്ചലമായ നിങ്ങളുടെ നഗരങ്ങള്‍ ഉണര്‍ന്നെഴുന്നേക്കണമെങ്കില്‍, തകര്‍ന്നു പോയ നിങ്ങളുടെ സമ്പദ് വ്യവസ്ഥ ഉയര്‍ത്തെഴുന്നേല്ക്കണമെങ്കില്‍ ഈ പാവങ്ങളില്‍ വലിയൊരു കൂട്ടമെങ്കിലും ജീവിച്ചിരിക്കണം. അവരുടെ ജീവനാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തം. അതൊരു ദുരന്തത്തിന്റെ വക്കിലേക്കെത്തിച്ചത്, ദീര്‍ഘവീക്ഷണമില്ലാതെ കൈക്കൊണ്ട നിങ്ങളുടെ നടപടികളാണ്. ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്നിപ്പോള്‍ ഇങ്ങനെ പതിനായിരങ്ങള്‍ കൂട്ടമായി പാലായനത്തിലേര്‍പ്പെട്ടിരിക്കുന്നു.

വിഭജനത്തിനു ശേഷം ഇത്തരമൊരു കാഴ്ച ഇന്ത്യയിലുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ദൈവങ്ങള്‍ കൈയൊഴിഞ്ഞ ഈ പട്ടിണിക്കോലങ്ങളെ പെരുവഴിയിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ഗവണ്‍മെന്റ് അടിയന്തരമായി എന്തെങ്കിലും ചെയ്‌തേ പറ്റു. ഇതാണ് യഥാര്‍ത്ഥ ഇന്ത്യയിലെ യഥാര്‍ത്ഥ പൌരന്മാര്‍. ഗാന്ധിജിയുടെ ഇന്ത്യയിലെ പൌരന്മാര്‍. ഇവരെ അവഗണിച്ചു കൊണ്ട് ഒരു വൈറസിനെയും ആര്‍ക്കും പ്രതിരോധിക്കാനാവില്ല. ആദ്യം ഈ മനുഷ്യരുടെ വിശപ്പടക്കുക. അവനെയും സുരക്ഷിതരായി സംരക്ഷിക്കുക. അവന്റെ ജാതിയും മതവും എനിക്കറിയില്ല. അവര്‍ മനുഷ്യരാണ് എന്നു മാത്രം എനിക്കറിയാം. വിശപ്പും ദാഹവും ഉള്ള, വൈറസ് കടക്കാന്‍ സാധ്യതയുമുള്ള ശരീരവുമായി നടക്കുന്ന പച്ചയായ മനുഷ്യര്‍.

കൊറോണ ഭീതിയില്‍ കഴിയുന്ന ലോകം ഈ ചിത്രങ്ങള്‍ കണ്ടാണ് ഇന്ന് കൂടുതല്‍ ഞെട്ടിയിരിക്കുന്നത്.

നിര്‍മ്മാതാവായി ആന്റണി വര്‍ഗീസ് പെപ്പെ; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആഡിസ് അക്കര

പ്രതി സ്ഥിരം കുറ്റവാളി! അതിജീവിതമാരെ ഭീഷണിപ്പെടുത്തിയിട്ടുള്ളയാള്‍; രാഹുലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ നടപടികള്‍ എങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമോ, അതോ അയോഗ്യനാകുമോ?

ഇന്ത്യയിലെ മികച്ച മ്യൂസിക്ക് ഫെസ്റ്റിവലിൽ കേരളത്തിന്റെ 'ഒച്ച'യും; പട്ടിക പുറത്തുവിട്ട് റോളിം​ഗ് സ്റ്റോൺ മാസിക

കിടിലൻ ഡാൻസുമായി രജീഷ; "മസ്തിഷ്ക മരണം:സൈമൺസ് മെമ്മറീസ്" ആദ്യ ഗാനം

SCROLL FOR NEXT